
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഖുറാനെ വലിച്ചിഴയ്ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. വിവാദങ്ങളെ സി.പി.എം വര്‍ഗീയവല്‍ക്കരിക്കുന്നുവെന്ന ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഖുര്‍ആനെ മറയാക്കി സ്വര്‍ണ്ണം കടത്തുന്നുവെന്ന് ആദ്യം ആരോപിച്ചത് മുസ്ലീം ലീഗും കോണ്‍ഗ്രസുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പറഞ്ഞതിന്റെ അപകടം മനസ്സിലാക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ബോധോദയം ഉണ്ടായത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് പറ്റിയെങ്കില്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. അതിന് തന്റേതായ സ്ഥിരം സ്വഭാവമാണോ കാണിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി ചോദിച്ചു. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇത് ആദ്യമായാണ് മുഖ്യമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് വിമര്‍ശിക്കുന്നത്.
ഖുര്‍ആനെ വിവാദത്തില്‍ കൊണ്ടുവരുന്നതിന് ബി.ജെ.പിക്കും ആര്.എസ്.എസിനും അവരുടേതായ ലക്ഷ്യങ്ങളുണ്ടാകാം. അത് എന്തിനാണ് മുസ്ലീം ലീഗും പ്രതിപക്ഷവും ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലീഗ് ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ പാടുള്ളതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ലീഗിന്റെ സമുന്നത നേതാക്കള്‍ വരെ ഖുര്‍ആനെയും സ്വര്‍ണ്ണക്കടത്തിനെയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പ്രധാനമന്ത്രിക്ക് കത്തയച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയ നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അവരുടെ വികാരം തങ്ങള്ക്കെതിരായാണോ വന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.







Comments