കൊച്ചി: ഓണം ബംപര്‍ ടിക്കറ്റിെന്റ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിന്. ടി.ബി 173964 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയായ അജീഷ് കുമാര്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നൂറ് രൂപയായിരുന്നു ടിക്കറ്റ് വില.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേര്‍ക്കും മൂന്നാം സമ്മാനമായി ഒരുകോടി രൂപ വീതം ആറ് പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.
ടി.എ 738408, ടി.ബി 474761, ടി.സി 570941, ടി.ഡി 764733, ടി.ഇ 360719, ടി.ജി 787783 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപ വീതം മറ്റ് അനേകം സമ്മാനങ്ങളുമുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും 44.10 ലക്ഷം ബംപര്‍ ടിക്കറ്റ് വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചു.






