
തിരുവനന്തപുരം: കടക്കെണിയില്‍നിന്നു കെ.എസ്.ആര്.ടി.സി.യെ കരകയറ്റാന്‍ ബസിന്റെ വളയം പിടിച്ച് എം.ഡി. ബിജു പ്രഭാകര്‍. കെ.എസ്.ആര്.ടി.സി.യില്‍ എത്തിയശേഷമാണ് അദ്ദേഹം തന്റെ പഴയ ലൈസന്‍സ് പുതുക്കിയത്. അതു ഗുണം ചെയ്തു.
ഏറെ നാളുകള്‍ക്കു ശേഷമാണ് വലിയ വാഹനം ഓടിക്കാന്‍ എത്തിയതെങ്കിലും വേഗം തന്നെ ആ വളയങ്ങള്‍ മെരുങ്ങി. സിറ്റി ഡിപ്പോയിലെ ലെയ്ലന്ഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. ബസുമായി നേരേ റോഡിലേക്ക്.
കോവളംകഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖംവെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി. സോഷ്യല്‍മീഡിയ പ്രവര്‍ത്തകരാണ് എം.ഡി.യുടെ ഡ്രൈവിംഗ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.






