
കൊച്ചി: അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് സ്വപ്നയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായത്. സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം സ്വപ്നയെയുമിരുത്തിയാകും ഇനി ചോദ്യം ചെയ്യല്‍.
പ്രതികളുടെയും പക്കല്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്ടോപ്പില്‍നിന്നും ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും ചോദ്യംചെയ്യല്‍. സ്വപ്ന മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴികളിലെ വൈരുദ്ധ്യവും എന്‍.ഐ.എ. സംഘം പരിശോധിക്കും.
ബന്ധുക്കളെ കാണാന്‍ അനുമതി നല്കണമെന്നുള്ള സ്വപ്നയുടെ ആവശ്യവും കോടതി പരിഗണിച്ചു. തുടര്‍ന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്കി.






