More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ലൂയി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ; താരത്തിന്റെ കൂടുമാറ്റം ബാഴ്‌സിലോണ അനുവദിച്ചു

Authored by Web Desk | Last updated: 23 Sep 2020, 11:16 AM | 2 min read

Print
ലൂയി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ; താരത്തിന്റെ കൂടുമാറ്റം ബാഴ്‌സിലോണ അനുവദിച്ചു
മാഡ്രിഡ്: ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് മാറാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാഴ്‌സിലോണയുടെ ഉറുഗ്വായന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ബാഴ്‌സയുടെ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. ബാഴ്‌സയുടെ പുതിയ പരിശീലകന്‍ കോമാന്റെ ടീമില്‍ ആവശ്യഘടകമല്ലാതായി തീര്‍ന്ന സുവാരസിനെ അത്‌ലറ്റിക്കോയ്ക്ക് നല്‍കാന്‍ ബാഴ്‌സ ഒടുവില്‍ സമ്മതിച്ചു.


പാസ്‌പോര്‍ട്ട് പ്രശ്‌നത്തെ തുടര്‍ന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റം സാധ്യമാകാത്ത സാഹചര്യത്തിലാണ് സുവാരസ് അത്‌ലറ്റിക്കോയിലേക്ക് ചേക്കേറുന്നത്. ടീമിനായി വാങ്ങിയിരുന്ന ശമ്പളം കുറയ്ക്കാമെന്നും താരം സമ്മതിച്ചിട്ടുണ്ട്. അതേസമയം സ്പാനിഷ് ലാലിഗയില്‍ തങ്ങളുടെ എതിരാളികളായ അത്‌ലറ്റിക്കോയിലേക്ക് ഉറുഗ്വായന്‍ സ്‌ട്രൈക്കര്‍ മാറുന്നതിനെ തടയാന്‍ ബാഴ്‌സിലോണയുടെ ചെയര്‍മാന്‍ ജോസഫ് മരിയ ബര്‍ത്തലോമു ശ്രമിച്ചിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ക്ലബ്ബിനെ നാണം കെടുത്തുമെന്ന ഭീഷണിയാണ് തുണച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.


പുതിയ താരത്തിനായി അത്‌ലറ്റിക്കോയ്ക്ക് നാലു ദശലക്ഷം യൂറോയില്‍ കൂടുതല്‍ നല്‍കേണ്ടി വന്നില്ല എന്നതിലും ബാഴ്‌സ നല്‍കിയിരുന്ന 30 ദശലക്ഷം യൂറോയുടെ പകുതി മതി സുവാരസിന് ശമ്പളമായി കൊടുക്കേണ്ടതുള്ളൂ എന്നതും അത്‌ലറ്റിക്കോയ്ക്ക് കൂടുതല്‍ സന്തോഷം പകരുന്നതാണ്. ആറു വര്‍ഷത്തോളം ബാഴ്‌സിലോണയില്‍ അനേകം ട്രോഫികളില്‍ പങ്കാളിയായ സുവാരസ് ഇതിഹാസ താരം ലിയോണേല്‍ മെസ്സിയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറാണ്. 283 മത്സരങ്ങളില്‍ 198 ഗോളുകളാണ് അടിച്ചു കൂട്ടിയത്.


ഒരു ഘട്ടത്തില്‍ മെസ്സിക്കും നെയ്മറിനുമൊപ്പം ഏതു ടീമും ഭയപ്പെടുന്ന ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയുടെ ഭാഗമായിരുന്നു സുവാരസ്. ലിവര്‍പൂളില്‍ നിന്നും 2015 ല്‍ 74 ദശലക്ഷം പൗണ്ടിനായിരുന്നു ലാലിഗാ മുന്‍ ചാംപ്യന്മാരായ ബാഴ്‌സിലോണയില്‍ എത്തിയത്. നാലു ലാലിഗാ കിരീടങ്ങള്‍, നാലു കോപ്പാ ഡെല്‍റേ കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിവയിലെല്ലാം പങ്കാളിയായി.


ബാഴ്‌സിലോണയില്‍ നിന്നും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് കൂടുമാറാനുള്ള നീക്കമായിരുന്നു സുവാരസ് ആദ്യം നടത്തിയത്. ഇറ്റാലിയന്‍ ടീമിന് താല്‍പ്പര്യം ഉണ്ടായിരുന്ന സുവാരസിന് പക്ഷേ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ സമയ പരിധിക്കുള്ളില്‍ പാസ്‌പോര്‍ട്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ പോയി. അതിനിടയില്‍ ഇറ്റാലിയന്‍ പൗരത്വവുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട പരീക്ഷയില്‍ കോപ്പിയടി വിവാദത്തിലും സുവാരസ് പെട്ടിരുന്നു. ഇറ്റാലിയന്‍ പൗരത്വം നേടുന്നതിനു മുന്നോടിയായി നടന്ന പരീക്ഷയില്‍ താരം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇറ്റാലിയന്‍ ഭാഷ പരീക്ഷയില്‍ ചോദിക്കുമായിരുന്ന ചോദ്യങ്ങള്‍ മുഴുവന്‍ മുന്‍ കൂട്ടി തന്നെ സുവാരസിന് അറിയാമായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ചോദ്യങ്ങള്‍ ആരോ ചോര്‍ത്തി നല്‍കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറ്റലി അന്വേഷണം പ്രഖ്യാപിച്ചു.


സീരി എ ക്ലബിലേക്കു കൂടുമാറാനുള്ള എളുപ്പവഴിക്കാണു സുവാരസ് പൗരത്വം നേടാന്‍ ഒരുങ്ങിയത്. മുപ്പത് ചോദ്യങ്ങള്‍ക്ക് അര മണിക്കൂറില്‍ ഉത്തരം നല്‍കി സുവാരസ് മടങ്ങിയിരുന്നു. സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുന്ന പരീക്ഷയാണിത്. സുവാരസിന് ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളാണു പുറത്തുവിട്ടത്. മധ്യഇറ്റലിയിലെ ഉംബ്രിയ മേഖലയിലെ പരൂഗിയ പട്ടണത്തിലായിരുന്നു പരീക്ഷ. പരീക്ഷാ തട്ടിപ്പില്‍ കുടുങ്ങിയതാണ് താരം അത്‌ലറ്റിക്കോയിലേക്ക് മാറാന്‍ കാരണമായതെന്നാണ് വിവരം.

Tags

  • striker
  • atletico madrid
  • luis suarez

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; instagram

ഈജിപ്തിന്റെ പ്രതിഷേധം തള്ളി; റഫറി ലെറ്റക്സിയറിന് ഫിഫയുടെ പൂർണ പിന്തുണ

photo ; facebook

അർജന്റീനയെ വിറപ്പിച്ച ഈജിപ്തിന് പ്രതിഫലം; ഹൊസാം ഹസ്സന് 2030 വരെ കരാർ പുതുക്കി

മെസ്സിയുടെ കളിക്ക് ടിക്കറ്റ് വില്‍പ്പന കൂടുന്നു ; ആളുകള്‍ തള്ളിക്കയറുന്നു,  ഫിഫ അര്‍ജന്റീനയെ പരമാവധി കളിപ്പിക്കാന്‍ പിന്നില്‍ കളിക്കുന്നു?

മെസ്സിയുടെ കളിക്ക് ടിക്കറ്റ് വില്‍പ്പന കൂടുന്നു ; ആളുകള്‍ തള്ളിക്കയറുന്നു, ഫിഫ അര്‍ജന്റീനയെ പരമാവധി കളിപ്പിക്കാന്‍ പിന്നില്‍ കളിക്കുന്നു?

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

ആ രണ്ടുവാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് തരംഗമായി

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.