ന്യുഡല്‍ഹി: കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന പുതിയ ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. 'സേവ് ഫാര്‍മേഴ്സ്, സേവ് വര്‍ക്കേഴ്സ്' സേവ് ഡെമോക്രസി' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയാന്, സമാജ്വാദി പാര്‍ട്ടിയിലെ ജയ ബച്ചന് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. ബില്ലുകള്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നിവേദനം നല്‍കാനും പ്രതിപക്ഷം തീരുമാനിച്ചു. വൈകിട്ട് അഞ്ചിന് രാഷ്ട്രപതി ഭവനിലെത്തിയാണ് നിവേദനം നല്‍കുക. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ അഞ്ച് നേതാക്കള്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
അതിനിടെ, പ്രതിപക്ഷ എം.പിമാരില്‍ നിന്ന മോശം പെരുമാറ്റമുണ്ടായി എന്ന് കാണിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസം ഇന്ന് രാവിലെ അവസാനിച്ചു.

Comments