
ന്യൂഡല്‍ഹി : ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്രമല്ല, ഇന്ത്യയുടെ മികച്ച യുവ ബാറ്റ്സ്മാനും സഞ്ജു സാംസണ് ആണെന്ന ഗൗതം ഗംഭീറിന്റെ വിലയിരുത്തല്‍ തള്ളി എത്തുകയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മുന്‍ താരം മനോജ് തിവാരി. ഇന്ത്യയുടെ മികച്ച യുവ ബാറ്റ്സ്മാന് കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ ആണെന്നാണ് മനോജ് തിവാരി പറയുന്നത്. സഞ്ജുവിനെ കുറിച്ച് പറയുന്ന ഗംഭീറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു തീവാരിയുടെ പ്രതികരണം.
Sanju Samson is not just the best wicketkeeper batsmen in India but the best young batsman in India!
Anyone up for debate?— Gautam Gambhir (@GautamGambhir) September 22, 2020
ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 32 പന്തില്‍ 74 റണ്‍സ് സഞ്ജു അടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശംസ കൊണ്ട് സഞ്ജുവിനെ ഗംഭീര്‍ മൂടിയത്. മറ്റെല്ലാവരും സഞ്ജുവിനെ കൈനീട്ടി സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാത്രം സ്ഥാനം ലഭിക്കാത്തത് വിചിത്രമാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. സഞ്ജുവിന് വേണ്ടി മുന്‍പും ഗംഭീര്‍ മുന്പോട്ട് വന്നിട്ടുണ്ട്.
Best Indian young batsman is @RealShubmanGill Gauti bhai 👍 https://t.co/Xwh7QhVIKr
— MANOJ TIWARY (@tiwarymanoj) September 22, 2020
ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് കൊല്‍ക്കത്ത ഇറങ്ങും. ഇവിടെ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം എങ്ങനെയാവും എന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ദേവ്ദത്ത് പടിക്കലാണ് അരങ്ങേറ്റത്തില്‍ അര്‍ധശതകം തികച്ച് വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നത്തെ ദിവസം സഞ്ജുവിന്റേതാണ്. ബുധനാഴ്ച ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ മികവ് കാണിച്ച് തന്റേതാക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.





