
''സൂര്യപ്രകാശത്തില്‍നിന്നും വരുന്ന, മനുഷ്യശരീരത്തിന് ആവശ്യമുള്ള ചില ഘടകങ്ങളെ മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് സൂര്യരത്നമായ മാണിക്യത്തിനുണ്ട്. അതാതു ഗ്രഹങ്ങളില്‍നിന്നും വരുന്ന കോസ്മിക് എനര്‍ജിയെ മനുഷ്യശരീരത്തിലേക്ക് കടത്തിവിടാനുള്ള കഴിവ് എല്ലാ രത്നങ്ങള്ക്കുമുണ്ട്. രത്നങ്ങള്‍ക്കുള്ള ഈ ആകര്‍ഷണശക്തിയാണ് സ്പെസിഫിക് ഗ്രാവിറ്റി.''
മാര്‍ച്ച് മാസത്തിലെ ഞാനെഴുതിയ 'ഭാഗ്യരത്നനിര്ണ്ണയം' എന്ന ലേഖനത്തില്‍ ഓരോ ലഗ്നക്കാരും ധരിക്കേണ്ട രത്നങ്ങളെക്കുറിച്ചായിരുന്നു വിവരിച്ചത്. എന്നാല്‍ ഈ ലേഖനത്തില്‍ ജ്യോതിഷവിധിപ്രകാരം ധരിക്കേണ്ട ഒന്‍പത് രത്നങ്ങളെപ്പറ്റി പറയാം. താഴെപ്പറയുന്ന 9 രത്നങ്ങളെ നവരത്നങ്ങള്‍ എന്ന് പറയുന്നു.
അവ:
1. സൂര്യന്- മാണിക്യം (Ruby)
2. ചന്ദ്രന്- മുത്ത് (Pearl)
3. ചൊവ്വ- ചുവന്ന പവിഴം (Red Coral)
4. ബുധന്‍- മരതകം (Emerald)
5. ഗുരു- മഞ്ഞപുഷ്യരാഗം (Yellow Saphire)
6. ശുക്രന്- വജ്രം (Diamond)
7. ശനി- ഇന്ദ്രനീലം (Blue Saphire)
8. രാഹു- ഗോമേദകം (Hessonite Garnet)
9. കേതു- വൈഡൂര്യം- (Cat's Eye)
നവരത്ന വിവരം വിശദമായി പറയാന്‍ ഉള്ളതുകൊണ്ട് സൂര്യ രത്നമായ മാണിക്യത്തെപ്പറ്റി ഇന്നത്തെ ലേഖനത്തില്‍ വിവരിക്കാം.
സൂര്യ രത്നമാണ് മാണിക്യം. റൂബിയെന്നാണ് ഇംഗ്ലീഷില്‍ മാണിക്യത്തിന് പറയുന്നത്. മാണിക്യത്തിന്റെ ഉപരത്നങ്ങളാണ് ഗാര്‍നറ്റും, സ്റ്റാര്‍ റൂബിയും. കാര്‍ത്തിക, ഉത്രം, ഉത്രാടം ഈ നക്ഷത്രക്കാരും ചിങ്ങം രാശിക്കാരും പൊതുവായി മാണിക്യം ധരിക്കണം. കൊറം ഗ്രൂപ്പില്‍പ്പെട്ട മാണിക്യത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി (SG 3.98/3.99)
ഓരോ രത്നത്തിനും ഉണ്ടായിരിക്കേണ്ട ആകര്‍ഷണശക്തിയെ ആണ് സ്പെസിഫിക് ഗ്രാവിറ്റിയെന്ന് പറയുന്നത്. ഉദാഹരണമായി സൂര്യപ്രകാശത്തില്‍ നിന്നും ജീവജാലങ്ങള്‍ക്ക് കിട്ടുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍ 'ഡി'യും ഇന്ഫ്രാറെഡും. മനുഷ്യശരീരത്തിന് വളരെ അത്യാവശ്യമായ ഇന്‍ഫ്രാറെഡിനെ ഫാര്‍ ഇന്‍ഫ്രാറെഡ് എന്ന് പറയും. (FIR) 4 മുതല്‍ 16 വരെയുള്ള വേവ് ലെംങ്തിലാണ് (തരംഗദൈര്‍ഘ്യം) ഈ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഭൂമിയിലേക്ക് വരുന്നത്. ഉദയത്തിന് ഒരു മണിക്കൂര്‍ മുമ്പും ഉദയത്തിന് ഒരു മണിക്കൂര്‍ ശേഷവുമാണ് ഈ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വൈറ്റമിന്‍ 'ഡി'യോടൊപ്പം ഭൂമിയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആരോഗ്യകരമായ നടത്തത്തിന് ഏറ്റവും നല്ല സമയം രാവിലെ 5 മുതല്‍ 7 വരെയാണെന്ന് ആചാര്യന്മാരും ആധുനിക വൈദ്യശാസ്ത്രവും പറയുന്നത്.
മാസം തികയാതെ ജനിക്കുന്ന ചില കുട്ടികള്‍ക്ക് ശരീരത്തില്‍ മഞ്ഞനിറം ഉണ്ടെങ്കില്‍ രാവിലെത്തെ വെയില് കൊള്ളിക്കാന്‍ വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്.
സൂര്യപ്രകാശത്തില്‍നിന്നും വരുന്ന, മനുഷ്യശരീരത്തിന് ആവശ്യമുള്ള ചില ഘടകങ്ങളെ മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് സൂര്യരത്നമായ മാണിക്യത്തിനുണ്ട്. അതാതു ഗ്രഹങ്ങളില്‍നിന്നും വരുന്ന കോസ്മിക് എനര്‍ജിയെ മനുഷ്യശരീരത്തിലേക്ക് കടത്തിവിടാനുള്ള കഴിവ് എല്ലാ രത്നങ്ങള്ക്കുമുണ്ട്. രത്നങ്ങള്‍ക്കുള്ള ഈ ആകര്‍ഷണശക്തിയാണ് സ്പെസിഫിക് ഗ്രാവിറ്റി.
ഇത് രത്നങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ (SG) എന്ന് രേഖപ്പെടുത്തിയിരിക്കും. ഇനി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ട മറ്റൊന്നാണ് (RI) റിഫ്രാക്ഡ് ഇന്‍ഡക്സ്. അതായത് അതാത് ഗ്രഹങ്ങളില്‍നിന്നും അതാത് രത്നം ആഗിരണം ചെയ്യുന്ന കിരണങ്ങളെ പ്രതിഫലിപ്പിക്കാനുള്ള രത്നങ്ങളുടെ കഴിവാണ് റിഫ്രാക്ഡ് ഇന്‍ഡക്സ്. ഇതും രത്നങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ (RI. Approx) എന്ന് രേഖപ്പെടുത്തിയിരിക്കും. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ നിങ്ങള്‍ വാങ്ങുന്ന രത്നം, വിശ്വാസയോഗ്യമായ ലാബില്‍ സര്‍ട്ടിഫൈ ചെയ്തിരിക്കണമെന്നര്ത്ഥം.
ഓരോ സര്‍ട്ടിഫിക്കറ്റിലും രത്നം എത്ര ക്യാരറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. രത്നങ്ങള്‍ തൂക്കുന്നത് 'ക്യാരറ്റ്' എന്ന കണക്കിലാണ്. ഒരു ക്യാരറ്റ് എന്നാല്‍ 200 മില്ലിഗ്രാം. 5 ക്യാരറ്റെന്നാല് 1 ഗ്രാം. ഏത് രത്നവും മിനിമം 2 ക്യാരറ്റ് എങ്കിലും വേണമെന്ന് 'ഒരു യോഗിയുടെ ആത്മകഥ' എന്ന ജീവചരിത്ര വിവരണത്തില്‍ പറയുന്നു. രത്നങ്ങള്‍ 2.5 മുതല്‍ 3 ക്യാരറ്റെങ്കിലും ഉണ്ടാകണമെന്ന് ജെമോളജിയും നിര്‍ദ്ദേശിക്കുന്നു. സാമ്പത്തികമുണ്ടെങ്കില്‍ 3 ക്യാരറ്റിന് മുകളിലും ധരിക്കാം.






