
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ ചെക്ക് ഇന്‍ ബാഗുകള്‍ക്കുള്ള നിയന്ത്രണം നീക്കി. ലോക്ഡൗണിനു ശേഷം മെയ് 2 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഒരു ചെക്ക് ഇന്‍ ബാഗേജ് മാത്രമാണ് അനുവദിച്ചിരുന്നത്.
ഈ നിയന്ത്രണമാണ് വ്യോമയാനമന്ത്രാലയം നീക്കിയിരിക്കുന്നത്. ചെക്ക് ഇന്‍ ബാഗേജുകളുടെ ഭാരപരിധിയുടെ കാര്യത്തില്‍ മുന്പുണ്ടായിരുന്നതുപോലെ വിമാന കമ്പനികള്‍ക്ക് തീരുമാനമെടുക്കാം. 60 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്പനികള്‍ക്ക് അനുമതിയുള്ളത്.






