
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമജന്മ ഭുമിയുമായി ബന്ധപ്പെട്ട് തര്‍ക്ക പരിഹാരത്തിന് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ടും വിവാദത്തിന് കളമൊരുങ്ങുന്നു. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഇരിക്കുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് ഇത് പൊളിച്ച് 13.37 ഏക്കര്‍ ഭൂമിയുടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയില്‍ വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
ശ്രീകൃഷ്ണാ വിരാജ്മാന് കത്രാ കേശവ് ദേവ് ഖെവാത്, മൗജാ മഥുതരാ ബസാര്‍ നഗരം എന്ന പേരിലാണ് അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. ഭഗവാന് കൃഷ്ണന് വേണ്ടി ലക്നൗ സ്വദേശിയായ ഒരു രഞ്ജനാ അഗ്നിഹോത്രിയും മറ്റ് ആറ് ഭക്തരുമാണ് കോടതിയില്‍ പോയിരിക്കുന്നത്. അഭിഭാഷകരായ ഹരിശങ്കര്‍ ജെയ്ന്‍, വിഷ്ണു ശങ്കര്‍ ജെയ്ന്‍ എന്നിവര്‍ വഴിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. മസ്ജിദ് ഈദ്ഗാഹിന്റെ ട്രസ്റ്റ് മാനേജ്മെന്റ് കമ്മറ്റി സുന്നി വഖഫ് ബോര്‍ഡിന്റെ അനുമതിയോടെ അനധികൃതമായി പിടിച്ചെടുത്ത ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തിരിച്ചുവേണമെന്നാണ് ആവശ്യം.
ഭൂമി ക്ഷേത്രത്തിന്റെതാണെന്നും പള്ളിയിരിക്കുന്നത് ക്ഷേത്രത്തിന്റെ ഭൂമിയിലാണെന്നും പറയുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം പരന്നു കിടക്കുന്നിടത്താണ് പള്ളി നില്‍ക്കുന്നതെന്നും ക്ഷേത്രം സംരക്ഷിക്കുന്ന ശ്രീ കൃഷ്ണ ജന്മസ്ഥാന് സേവാ സന്സ്ഥാന് ഇക്കാര്യത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്താണെന്നും പറയുന്നു. ശ്രീകൃഷ്ണാ ജന്മസ്ഥാന് സേവാ സന്സ്ഥാന് അന്ന് പ്രവര്‍ത്തിച്ചത് വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നെന്നും ഇവരെ വഞ്ചിച്ചാണ് മസ്ജിദ് ഈദ്ഗാ ട്രസ്റ്റ് മാനേജമെന്റ് കമ്മിറ്റയുമായി ഒത്തുതീര്‍പ്പില്‍ എത്തിയതെന്നും പറയുന്നു. 1973 ല്‍ ഇരു കൂട്ടര്‍ക്കും അനുകൂലമായി വിധിക്കപ്പെട്ട മഥുര സിവില്‍ ജഡ്ജിയുടെ വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
അയോദ്ധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി തീര്‍പ്പ് കല്പ്പിച്ചിരുന്നു. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നല്കിയ സുപ്രീംകോടതിയില്‍ അയോദ്ധ്യയില്‍ തന്നെ മോസ്ക്കിനായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും വിധി കല്പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ മുമ്പ് ക്ഷേത്രമായിരുന്നു എന്ന് വാദിക്കപ്പെടുന്ന ഭൂമികള്‍ തിരിച്ചു ചോദിക്കുന്നതില്‍ നിന്നും ഹിന്ദുക്കളെ തടയുന്നതിനെതിരേ 1991 ല്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിരോധനം നില നില്‍ക്കുമെന്നും അയോദ്ധ്യ ഒഴികെയുള്ള എല്ലാ മത സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് അയോദ്ധ്യാ കേസില്‍ മുസ്ളീം ഭരണാധികാരികള്‍ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്താണ് മുസ്ളീം ദേവാലയങ്ങള്‍ നിര്‍മ്മിച്ചതെന്ന വാദത്തെ ചരിത്രത്തിലെ തെറ്റു തിരുത്തലല്ല സുപ്രീംകോടതിയുടെ പണിയെന്നും പറഞ്ഞിരുന്നു.
മസ്ജിദ് മാനേജ്മെന്റ് ട്രസ്റ്റ് കമ്മറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘം ചേര്‍ന്ന് 1968 ല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനധികൃത ഒത്തുതീര്‍പ്പ് ഉണ്ടാക്കി വിശ്വാസികളേയും കോടതിയേയും ദൈവത്തെയും കബളിപ്പിച്ച്് ഭൂമി പിടിെച്ചടുക്കുകയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
1969 - 70 കാലത്ത് മുഗള്‍ രാജാവ് ഔറംഗസേബിന്റെ ഭരണകാലത്ത് അനേകം ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായും അക്കൂട്ടത്തില്‍ ഔറംഗസേബിന്റെ നിര്‍ദേശാനുസരണം അദ്ദേഹത്തിന്റെ സൈന്യം കേശവ് ദേവ് ക്ഷേത്രവും പിടിച്ചെടുക്കുകയും തകര്‍ക്കുകയും ചെയ്ത ശേഷം അവിടെ പുതിയ നിര്‍മ്മിതി ഉയര്‍ത്തുകയും ഇദ്ഗാഹ് മോസ്ക്ക് എന്ന് നാമകരണം ചെയ്യപ്പെടുകയുമായിരുന്നതായി ഹര്‍ജിയില്‍ പറയുന്ന ചരിത്രം.






