ആമസോണ്‍ പുതിയ ക്ലൗഡ് ഗെയിമിങ് പ്ലാറ്റ് ഫോം അവതരിപ്പിച്ചു. ലൂണ എന്നാണ് ഇതിന് പേര്. അമേരിക്കയില്‍ മാത്രമാണ് നിലവില്‍ ഗെയിം ലഭ്യമായിട്ടുള്ളത്. ഈ സേവനം ആഗോള തലത്തില്‍ എന്ന് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗൂഗിളിന്റെ സ്റ്റേഡിയ, മൈക്രോസോഫ്റ്റിന്റെ പ്രൊജക്ട് എക്സ്,എന്‍വിഡിയയുടെ ജീഫോഴ്സ് എന്നിവയായിരിക്കും ആമസോണ്‍ ലൂണയുടെ ക്ലൗഡ് ഗെയിംമിങ് രംഗത്തെ എതിരാളികള്‍.
ആമസോണ്‍ വെബ് സര്‍വീസസിന്റെ പിന്തുണയിലാണ് ലൂണ ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം പിസി, മാക്ക്, ഫയര്‍ടിവി, ഐഓഎസ് (വെബ് ആപ്പുകള്‍ ഉപയോഗിച്ച്) എന്നിവയില്‍ സേവനം ലഭിക്കും. പിന്നീട് ലൂണയുടെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞു.
തുടക്കത്തില്‍ 5.99 ഡോളറിന് (ഏകദേശം 441 രൂപ) ആമസോണ്‍ ലൂണ ലഭിക്കും. പണം നല്‍കിയുള്ള പ്ലാനിന് കീഴില്‍ വരിക്കാര്‍ക്ക് ലൂണാ പ്ലസ് ചാനല്‍ ഗെയിമുകള്‍ ഒരേസമയ രണ്ട് ഉപകരണങ്ങളില്‍ ലഭിക്കും. ഇത് 60 എഫ്പിഎസില്‍ 4കെ റസലൂഷനില്‍ ആസ്വദിക്കാം. തുടക്കത്തില്‍ 1080 പിക്സല്‍ റസലൂഷനിലാണ് ലഭിക്കുക എന്നാണ് സൂചന. ഗെയിം ആസ്വദിക്കാന്‍ 49.99 ഡോളര്‍ വിലയുള്ള ലൂണ ഗെയിം കണ്ട്രോളര് ലഭ്യമാണ്.

Comments