
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബി ജോര്‍ജിന് വീണ്ടും നുണ പരിശോധന. ചൊവ്വാഴ്ച വീണ്ടും നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ സോബിയോട് ആവശ്യപ്പെഖ്ഖു.
ചൊവ്വാഴ്ച രാവിലെ 9.30 ന് ഹാജരാകണമെന്ന് സിബിഐ സംഘം നിര്‍ദേശിച്ചതായി സോബി വ്യക്തമാക്കി.കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കുറച്ചു കാര്യങ്ങള്‍ മാത്രമേ ചോദിച്ചിരുന്നുള്ളു. മാത്രമല്ല സംശയമുള്ളവരുടെ ചിത്രങ്ങളും കാണിച്ചിരുന്നില്ല. ഇക്കാര്യം അന്വേഷണ സംഘത്തോട് അങ്ങോട്ട് പറഞ്ഞപ്പോള്‍ വീണ്ടും വിളിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദേഹം പറഞ്ഞു.
സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമക്കുന്നു എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം.






