ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഈ ബില്ലുകള്‍ നിയമമായി മാറി. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെയാണ് രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പിട്ടത്.
പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്ത് നിന്ന് തന്നെയുമുള്ള എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര കൃഷി മന്ത്രി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭരണപക്ഷത്ത് നിന്ന് ശിരോമണി അകാലിദളാണ് ബില്ലുകളെ എതിര്‍ത്ത് രംഗത്ത് വന്നത്. കര്‍ഷക വിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ബില്ലുകള്‍ക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി കേന്ദ്രമന്ത്രി സഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പ്രതിനിധി രാജിവച്ചിരുന്നു. ബില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ട ശിരോമണി അകാലിദള്‍ ശനിയാഴ്ച എന്‍.ഡി.എ സഖ്യം വിടുകയും ചെയ്തു.
കാര്‍ഷിക വിപണന നിയന്ത്രണം എടുത്തു കളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലും അവശ്യ വസ്തു (ദേഭഗതി) ബില്‍ 2020-ഉം ആണ് കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ബില്ലുകള്‍ രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിച്ച് പാസാക്കിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച സി.പി.എം പ്രതിനിധികളായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നു്ള്ള എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു.






