ജീവിത സായന്തനത്തില്‍ അല്പമൊരാശ്വാസമെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ. തിരക്കുകള്‍ക്കിടയില്‍ അവര്‍ ജീവിതം കരക്കടുപ്പിക്കാന്‍ വിയര്‍പ്പൊഴുക്കിയ വിലപ്പെട്ട സമയം ഏറെയായിരുന്നു. ഇതിനിടെ മാനസിക സംഘര്‍ഷങ്ങളുടെ പിരിമുറുക്കവും. വാര്‍ധക്യത്തിന്റെ അറുപതുകളിലേക്കു ചാടുന്നതോടെ സ്വസ്ഥജീവിതമാണു അവരില്‍ പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ മാറിയ നവലോക ക്രമത്തില്‍ പെറ്റമ്മയേയും കുടുംബം പോറ്റാന്‍ അധ്വാനിച്ച പിതാവിനെയും ചിലരെങ്കിലും നടതള്ളി. അപ്പോഴും മക്കള്‍ക്കുവേണ്ടി കണ്ണീര്‍പൊഴിച്ചു പ്രാര്ഥിക്കുകയാകും അവര്‍. എന്നാല്‍, നല്ല കാലങ്ങളിലെ കഷ്ടപ്പാടുകള്‍ കഴിഞ്ഞ് വാര്ധക്യത്തിലൊന്ന് ആശ്വാസത്തോടെ കഴിയാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാത്ത എത്രയോ പേരുണ്ട് ഇപ്പോഴും. അത്തരക്കാര്‍ക്കു ജീവിതം സ്വര്‍ഗമാക്കാന്‍ ഗോള്‍ഡന്‍ വില്ലേജ് എന്ന സംരംഭത്തിലൂടെ സൗകര്യമൊരുക്കുകയാണ് വ്യവസായിയും റിട്ട. സര്‍ക്കാര്‍ എന്‍ജിനീയറുമായ എന്‍.കെ. മുഹമ്മദ്.
വാര്‍ധക്യത്തെ സന്തോഷകരമാക്കാന്‍ വയനാട്ടിലെ കൃഷ്ണഗിരിയിലും വൈത്തിരി വില്ലേജിലുമാണ് ഗോള്‍ഡന്‍ വില്ലേജിലുടെ സൗകര്യങ്ങളൊരുക്കുന്നത്. വൈത്തിരിയിലെ ഗോള്ഡന്വില്ലേജിലേക്കുള്ള ബുക്കിങ് ഒക്ടോബറില്‍ തുടങ്ങും. എന്നാല്‍, പ്രകൃതി സുന്ദരമായ കൃഷ്ണഗിരയിലെ 12 ഏക്കര്‍ ഭൂമിയില്‍ 142 വില്ലകളും ലക്ഷ്വറി സ്യൂട്ടുകളുമാണുണ്ടാവുക. ഒക്ടോബറില്‍ നിര്‍മാണം തുടങ്ങി അടുത്ത വര്‍ഷത്തോടെ പൂര്ത്തീകരിക്കലാണു ലക്ഷ്യം. പ്രായം, തെരഞ്ഞെടുക്കുന്ന സൗകര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ചായിരിക്കും ഇവിടെ ഓരോ ദമ്പതികള്‍ക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8086622217.
60 വയസു കഴിഞ്ഞ ദമ്പതികള്‍ക്കാണ് ഗോള്‍ഡന്‍ വില്ലേജില്‍ സൗകര്യങ്ങളൊരുക്കുക. പിന്നീടു മരണംവരെ ഇവിടെ കഴിയാം. ഭക്ഷണം, പരിചരണം, അലോപ്പതി, ആയുര്‍വേദം, ഹോമിയോപതി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ എന്നിവയെല്ലാം ഇവിടെയുണ്ടാകും. ഇതിനെല്ലാം പുറമെ സ്വിമ്മിങ് പൂള്, യോഗ, ഫിറ്റ്നസ് സെന്റര്‍, സ്പാ എന്നിവയെല്ലാം സൗജന്യമായിരിക്കും. എന്നും സായന്തനങ്ങളില്‍ വിനോദ പരിപാടികള്‍ക്കായി സ്റ്റേജ് ഉണരുകയും ചെയ്യും. എല്ലാത്തിനും നിഴലായി നിങ്ങളുടെ പരിചരണത്തിന് എപ്പോഴും വിദഗ്ധ പരിശീലനം ലഭിച്ചവര്‍ കൂടെയുണ്ടാകുകയും ചെയ്യും.
ഉല്ലാസ യാത്ര ഒന്നല്ല, വര്‍ഷത്തില്‍ മൂന്ന്
മാനസിക സന്തോഷവും മനുഷ്യന്റെ വളര്‍ച്ചയില്‍ പ്രധാനമാണല്ലോ. അതിനാല്‍ വര്‍ഷത്തില്‍ രണ്ട് ഇന്റര്‍നാഷണല്‍ ടൂറും ഒരു ദേശീയ ടൂറും പാക്കേജിലുണ്ടാകും. ഇനി ജന്മനാട്ടിലേക്കൊന്നു പോകണമെന്നു തോന്നിയാല്‍ അതിനു ഗോള്‍ഡന്‍ വില്ലേജിന്റെ വാഹനവും ഡ്രൈവറും റെഡി. ഇനിയിതൊന്നുമല്ല ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒന്നു നിങ്ങള്‍ക്കൊപ്പം കഴിയണമെങ്കിലോ. അതിനും ഇവിടെ സൗകര്യമുണ്ടാകും.
ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്
അത്യാധുനിക സൗകര്യങ്ങളോടെ വാര്‍ധക്യം സന്തോഷകരമാക്കാനുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് ഗോള്‍ഡന്‍ വില്ലേജ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഇതിനു സമാനമായ സ്ഥാപനം ഇപ്പോഴുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ഗോള്‍ഡന്‍ വില്ലേജിന്റെ പ്രവര്‍ത്തനം. ഇവിടെ താമസിക്കാനെത്തുന്നവര്‍ ആദ്യം ശാരീരിക പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും രോഗങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുളള ചികിത്സയ്ക്കു കൂടിയാണിത്. ഗോള്‍ഡന്‍ വില്ലേജില്‍ അംഗമായാല്‍ അവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കും. എന്തു ഭക്ഷണവും കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അതു നിങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചായിരിക്കും. എല്ലാ മതങ്ങളില്‍പ്പെട്ടവര്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥിക്കാനും ഇവിടെ സൗകര്യങ്ങളുണ്ടാകും. ഇതിനകം നാനൂറിലധികം പേര് ഗോള്‍ഡന്‍ വില്ലേജില്‍ ചേരുന്നതിനെക്കുറിച്ച് അന്വേഷിച്ചെത്തിയിട്ടുണ്ടെന്ന് ഉടമ എന്‍.കെ. മുഹമ്മദ് വ്യക്തമാക്കുന്നു.
****
ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്
പെട്ടെന്നു കച്ചവടക്കാരനാകാനോ തനതു കച്ചവട ശൈലികളോടോ എന്‍.കെ. മുഹമ്മദിനു താല്പര്യമുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി തെരഞ്ഞെടുക്കുന്നതും ലക്കിടിയില്‍ ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങുന്നതും.
ഇന്ന് ഈ രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണിത്. മികച്ച ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനുള്ള സംസ്ഥാന ടൂറിസം വകുപ്പിനുള്ള എട്ട് അവാര്‍ഡുകളാണ് ഇതിനകം ലഭിച്ചത്. ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനുള്ള എക്സലന്‍സ് അവാര്‍ഡ് ആറു തവണ. മികച്ച സൗകര്യങ്ങളുള്ളതിനാല്‍ ഓരോ വര്‍ഷവും കുടുതല്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് പഠനത്തിനായി എത്തുകയും ചെയ്യുന്നു. പാഠ്യ, പാഠ്യേതര മികവിനും സ്ഥാപനത്തിനു കുടുതല്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചാരം, അതു വിജയരഹസ്യം
തളര്‍ത്താനും വീഴ്ത്താനും ഒത്തിരിപ്പേരുണ്ടാകും. പക്ഷേ തളര്‍ച്ചക്കിടയില്‍ നമ്മെയൊന്നു കൈപിടിച്ചുയര്‍ത്താന്‍ ഏറെയാളുകള്‍ ഉണ്ടാകണമെന്നില്ല. പിന്നീടെല്ലാം തരണം ചെയ്യുമ്പോഴാണു ഒരാളുടെ ജീവിത പുസ്തകത്തിന്റെ താളുകള്‍ ഒട്ടിപ്പിടിക്കാത്തവിധം മറിഞ്ഞുതുടങ്ങുന്നത്. താളുകള്‍ക്കിടയില്‍ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നേട്ടത്തിന്റെയുമെല്ലാം ചരിത്രങ്ങളുണ്ടാകും. അങ്ങിനെ താന്‍കണ്ട സ്വപ്നത്തിനൊപ്പം സഞ്ചരിച്ചു ടൂറിസത്തിനും ഹോട്ടല്‍ മാനേജ്മെന്റിനും സ്പൈസ് ബൗള്‍ റസ്റ്റോറന്റുകള്‍ക്കും മറ്റു വന്‍കിട പദ്ധതികള്‍ക്കുമെല്ലാം പുതിയ വാതില്‍ തുറന്നിടുകയായിരുന്നു നമ്പിപൊന്നിലത്ത് കുഞ്ഞമ്മു മകന് മുഹമ്മദ് എന്ന എന്‍.കെ. മുഹമ്മദ്. ഒരു സര്‍ക്കാര്‍ എന്ജിനീയറായിരിക്കേത്തന്നെ, അമ്പതാം വയസില്‍ വ്യവസായരംഗത്തേക്കിറങ്ങി തന്റെ കാഴ്ചപ്പാടിനനുസരിച്ചുള്ള പദ്ധതികള്‍ വിജയത്തിലെത്തിക്കുകയായിരുന്നു അദ്ദേഹം. നേടിയതൊന്നും ആരെയും വേദനിപ്പിച്ചോ വെട്ടിപ്പിടിച്ചോ ആയിരുന്നില്ല. ആത്മധൈര്യവും മനോബലവും സ്വയം ബുദ്ധിയുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.
എന്നും കോഴിക്കോടിന്റെ പ്രതീകങ്ങളിലൊന്നായി കരുതുന്ന 'കടവ്' റിസോര്‍ട്ടിന്റെ ശില്പി എന്‍.കെയായിരുന്നു. കടവിലൊന്ന് അന്തിയുറങ്ങണമെന്ന് ഏതൊരു ഉടമയേയും പോലെ അദ്ദേഹത്തിന്റെയും സ്വപ്നമായിരുന്നു. എന്നാല്‍ കാലം കരുതിവച്ചതു മറ്റൊന്നായിരുന്നു. ഒരു നിയോഗമെന്നപോലെ മനോഹരമായി കെട്ടിടം അദ്ദേഹത്തില്‍നിന്നകന്നു. പക്ഷേ വീഴ്ചയില്‍ തളര്‍ന്നില്ല. വീണ്ടും പദ്ധതികളുമായി മുന്നോട്ടു നീങ്ങി. അങ്ങിനെയാണു ടൂറിസം വ്യവസായത്തിന്റെ പുത്തന്‍ കാഴ്ചകളൊരുക്കി ചുരം കയറി വയനാട് വൈത്തിരിയില്‍ റിസോര്‍ട്ട് സമുച്ചയം വരുന്നത്. ലക്കിടിയില്‍ ഹോട്ടല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റിനു പ്രാധാന്യം നല്കി ചായത്തോട്ടവും കുരുമുളകും എല്ലാമുള്ള മലമടക്കില്‍ ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപിച്ചു. സ്പൈസ് ബൗള്‍ റസ്റ്റോറന്റുകള്‍ക്കും തുടക്കമിട്ടു. ഇപ്പോള്‍ ഗോള്‍ഡന്‍ വില്ലേജ് എന്ന പുതിയ സംരംഭവും. എല്ലാം മലയാളിയുടെ മാറ്റത്തിനും വളര്ച്ചക്കുമനുസരിച്ചായതോടെ വിവിധ അവാര്‍ഡുകളും എന്‍.കെയെത്തേടിയെത്തി. ഒരു മുതലാളി എന്നതിനപ്പുറം തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിലധികം തൊഴിലാളികള്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുണ്ട്. അവര്‍ക്കൊപ്പം എന്‍.കെയും എന്‍.കെക്കൊപ്പം അവരുമുണ്ട്.
എന്നാല്‍ കൊടുങ്ങല്ലൂര്‍ മതിലകത്തുകാരനായ എന്‍.കെ. മലബാറിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ചലിച്ച് പലപ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചെങ്കിലും തിരികെലഭിച്ചതു കൈപ്പേറിയ അനുഭവങ്ങളായിരുന്നു. സത്യം മുഖംനോക്കാതെ പറഞ്ഞതോടെ ശത്രുക്കളായി. 'ബിസിനസില്‍ ചതിയുറപ്പ്' എന്ന പുതുമ മാറാത്ത പഴമയിലുള്ള യാഥാര്‍ഥ്യവും അദ്ദേഹം നേരില്‍ കണ്ടറിഞ്ഞു. എന്നിട്ടും കളങ്കമില്ലാത്ത ചിലരുടെയെങ്കിലും പിന്തുണയോടെ അദ്ദേഹം നെയ്തെടുത്ത സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു. മലബാറിന്റെ ആതുരസേവന സ്തംഭമായ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റേതായ പങ്കുവഹിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത വെള്ളച്ചാട്ടങ്ങളിലൊന്നും ഇവിടെയാണ്. കണ്വെന്ഷന് സെന്റര്‍, റസ്റ്ററന്റ്, സ്പാ എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കി വിനോദസഞ്ചാരമേഖലയുടെ പുതിയ തലമാവുകയാണ് വൈത്തിരി. എന്നാല്‍ വികസനത്തിനിടയിലും ഇവിടെ പരിസ്ഥിക്കു കോട്ടംതട്ടാതെ സൂക്ഷിക്കുന്നു. വിവിധ തരത്തിലുളള ചെടികളും വില്ലേജിനെ മനോഹരമാക്കുന്നു. ഇതോടെ വയനാട് സന്ദര്‍ശിക്കുന്നവരുടെ ചാര്‍ട്ടില്‍ ഒഴിച്ചുകുടാനാവാത്തതായിരിക്കുകയാണ് വൈത്തിരി.
മികച്ച സേവനം നല്‍കിയതോടെ അമേരിക്കന്‍ കമ്പനിയായ ട്രിപ് അഡൈ്വസറിന്റെ ഇത്തവണത്തെ മികവിനുള്ള അവാര്‍ഡും വൈത്തിരി വില്ലേജിനു ലഭിച്ചു. ട്രാവല്‍ ചോയ്സ് അവാര്‍ഡില്‍ ബെസ്റ്റ് ഫാമിലി ഹോട്ടല്‍ കാറ്റഗറിയില്‍ മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. ഇതില്‍ ഇന്ത്യയില്‍ ഒന്നാമതും ഏഷ്യയില്‍ നാലാം സ്ഥാനവും ലോകത്തില്‍ 14-ാം സ്ഥാനവുമായിരുന്നു.
എന്‍.കെ. മുഹമ്മദ്
അവാര്‍ഡുകള്‍
* കേരള സ്റ്റേറ്റ് ബെസ്റ്റ് ടൂറിസം/ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്മെന്റ് അവാര്‍ഡ് (തുടര്‍ച്ചയായി ആറു വര്‍ഷം)
* ടൂറിസം മാന്‍ ഓഫ് ദി അവാര്‍ഡ് (2002),
* സംസ്ഥാന സര്‍ക്കാരിന്റെ ഔട്ട്സ്റ്റാന്‍ഡിങ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് (2011),
* ഔട്ട്സ്റ്റാന്‍ഡിങ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ്, എജുക്കേഷന്‍ ആന്‍ഡ് ടൂറിസം-ലണ്ടന്‍), ടൂറിസം രംഗത്തെ മികവിനുള്ള അംഗീകാരം (ടൈംസ് ഓഫ് ഇന്ത്യ)
* മികച്ച ഹോട്ടല്‍ വ്യവസായിക്കുള്ള അംഗീകാരം (സ്പെയിന്).