വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണാര്‍ത്ഥം മുംബൈ മാരത്തോണ്‍ ഓടാന്‍ ഡോ. കെ.എം. എബ്രഹാം
Authored by Web Desk | Last updated: 17 Jan 2025, 10:09 PM | 1 min read
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്, മന്ത്രിമാരുടേയും ചീഫ് സെക്രട്ടറിയുയേും സാന്നിധ്യത്തില്‍ ഡോ. കെ.എം. എബ്രഹാമിന് ഫ്ലാഗു കൈമാറുന്നു
വിഖ്യാതമായ മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആണ് ഡോ.കെ.എം എബ്രഹാം. വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്.
42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് ബഹു. മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്, മന്ത്രിമാരുടേയും ചീഫ് സെക്രട്ടറിയുയേും സാന്നിധ്യത്തില്‍ ഡോ. കെ.എം. എബ്രഹാമിന് ജഴ്സി കൈമാറുന്നു
"റൺ ഫോർ വയനാട് " എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്.
നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാന്