
കോവിഡിനു ശേഷം വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ രംഗത്ത് തൊഴില്‍ സാധ്യത മുമ്പുള്ളതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. സ്വപ്നതുല്യ വേതനത്തില്‍ വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണ്. ഡോക്ടര്‍മാര്‍, ഡന്റിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്മാര്, റേഡിയോഗ്രാഫർ, നഴ്സിംഗ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. എന്നാല്‍ വിദേശത്തുള്ള ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും തൊഴില്‍ ലഭിക്കുന്നതിന് അതാത് രാജ്യങ്ങളുടെ ആരോഗ്യമന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ഇതിനെ `ലൈസന്ഷ്യുര് എക്സാം' എന്നു പറയുന്നു. താരതമ്യേന പ്രയാസമേറിയ ഈ പ്രവേശന പരീക്ഷ ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുകയാണ് കൊച്ചിയിലെ പ്രമുഖ പരിശീല കേന്ദ്രമായ യൂണിക് മെന്റേഴ്സ്. ഈ രംഗത്ത് പരിശീലനം നല്കുന്ന തെന്നിന്ത്യയിലെതന്നെ ഏറ്റവും മികച്ച കേന്ദ്രമാണിത്. പരിശീലനത്തിന് പുറമേ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും യൂണിക് മെന്റേഴ്സ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിവരുന്നുണ്ട്. നിലവില്‍ നാട്ടില്‍ ജോലി ചെയ്യുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ ക്ലാസുകള്‍. പരിശീലനത്തിനു പുറമേ പരീക്ഷയ്ക്കു വേണ്ടിയുള്ള രജിസ്ട്രേഷന് നടപടിക്രമങ്ങളും യൂണിക് മെന്റേഴ്സ് ചെയ്തു കൊടുക്കുന്നു.
പരീക്ഷയും രജിസ്ട്രേഷനും
ഒരു മെഡിക്കല്‍ പ്രഫഷണലിന് വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള പ്രാരംഭ കടമ്പ ലൈസന്‍സിങ് പരീക്ഷയാണ്. പക്ഷേ, ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും ഇവിടേക്കുള്ള പ്രവേശന പരീക്ഷ പല കുട്ടികള്‍ക്കും കീറാമുട്ടിയാണ്. കാരണം ഈ പരീക്ഷ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് അവസരങ്ങള്‍ മാത്രമേ പ്രവേശന പരീക്ഷയ്ക്ക് ഉണ്ടാവകുയുള്ളൂ.
ആവശ്യത്തിന് പരിശീലനമില്ലാതെ പരീക്ഷ എഴുതിയാല്‍ ഈ മൂന്ന് അവസരങ്ങളും നഷ്ടമായേക്കാം. ലൈസന്‍സ് എടുക്കാതെ മറ്റൊരു വഴിയിലൂടെയും അവര്‍ക്ക് ആ രാജ്യത്ത് ജോലിക്കായി പ്രവേശിക്കാനുമാവില്ല.
മറ്റൊന്ന് മാറിക്കൊണ്ടിരിക്കുന്ന പരീക്ഷാരീതിയാണ്. ഈ രീതികള്‍ മനസിലാക്കി അതിനനുസരിച്ച് പരീക്ഷയ്ക്കായി ഒരുങ്ങേണ്ടതുണ്ട്. പരീക്ഷ നടത്തുന്ന അതോറിറ്റി കൃത്യമായി ഇക്കാര്യം ഉദ്യോഗാര്‍ഥികളെ അറിയിക്കാറില്ല. ഇത് കൃത്യമായി നിരീക്ഷിച്ച് ഉദ്യോഗാര്‍ഥികളെ പരിശീലന കാലയളവില്‍ യൂണിക് മെന്റേഴ്സ് അറിയിക്കുന്നു. അതുവഴി പരീക്ഷ അവര്‍ക്ക് കുറച്ചുകൂടി എളുപ്പമുള്ളതാകാന്‍ സഹായിക്കുന്നു. അതുപോലെ പരീക്ഷയുടെ ഭാഗമായുള്ള ഡോക്യുമെന്റേഷൻ പ്രയാസമുള്ളതാണ്. അതിലാവർക്ക് ഒരുപാട് തടസങ്ങള്‍ അവര്‍ക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് . പലയിടത്തും വിളിക്കുമ്പോള്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് വേരിഫൈഡ് ആവില്ല. ഇക്കാരണത്താല്‍ പ്രോസസിങ് ഇടയ്ക്ക് നിന്നുപോകാനും സാധ്യതയുണ്ട്. ഒരു ഉദ്യോഗാര്‍ഥി ഒറ്റയ്ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതുപോലെ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. യൂണിക് മെന്റേഴ്സ് ഇതിന് പരിഹാരം കണ്ടെത്തുന്നു. അതോറിറ്റിയുമായി നിരന്തരം ബന്ധപ്പെടുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ യൂണിക് മെന്റേഴ്സിനാകുന്നു.
വിപുലമായ സേവനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴിലവസരങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ യൂണിക് മെന്റേഴ്സ് ഊന്നല്‍ നല്‍കിയിരുന്നത്. പിന്നീട് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വെസ്റ്റേണ്‍ ലൈസന്‍സിങ് എക്സാമിനേഷനു വേണ്ടിയും പരിശീലനം ആരംഭിച്ചു.
ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും രജിസ്ട്രേഷനും ആരംഭിച്ചു. ഐ.എല്‍.ടി.എസ്, ഒ.ഇ.ടി പോലുള്ള ലാംഗ്വേജ് ട്രയിനിങ്ങും യുണിക് മെന്റേഴ്സ് ചെയ്തുവരുന്നു. കൂടാതെ
ബ്ലസ്, ACLS സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയും അതിനായുള്ള ക്ലാസുകളും യൂണിക് മെന്റേഴ്സ് നല്കിവരുന്നു. വിദേശത്തേക്ക് പോകാനുള്ളവര്‍ക്ക് മാത്രമല്ല, ആരോഗ്യമേഖലയികുള്ളവർക്ക് പി.എസ്.സി, ഇ.എസ്.ഐ പരീക്ഷ എന്നിവയ്ക്കുള്ള പരീശലനവും ഇതോടൊപ്പം നല്‍കിവരുന്നുണ്ട്.പാരാമെഡിക്കല്‍ കോഴ്സുകളുടെ പി.ജിക്ക് ചേരണമെങ്കില്‍ പ്രവേശന പരീക്ഷ എഴുതേണ്ടതായിട്ടുണ്ട്്. ആ പ്രവേശന പരീക്ഷയ്ക്കുള്ള ട്രയിനിങും ഇവിടെ ലഭ്യമാണ്.
സിവി തയാറാക്കാം അഭിമുഖങ്ങള്‍ക്ക് ഒരുങ്ങാം
എവിടെയാണെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കുറ്റമറ്റ ബയോഡേറ്റയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഉദ്യോഗാര്‍ഥിയെക്കുറിച്ച് തൊഴില്‍ ദാതാവിന് മതിപ്പുളവാക്കുന്നതിന് സൂക്ഷ്മത നിറഞ്ഞ ബയോഡേറ്റ നിര്‍ബന്ധമാണ്. എന്നാല്‍ തെറ്റുകളില്ലാത്ത നിലവാരമുള്ള സി.വി. തയാറാക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താല്‍ തന്നെ മികച്ച തൊഴിലവസരം നഷ്ടപ്പെടുന്ന ധാരാളമാളുകളുണ്ട്. സി.വി തയാറാക്കികൊടുക്കാനും യൂണിക് മെന്റേഴ്സ് ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നുണ്ട്.
ഇന്റര്‍വ്യൂകള്‍ക്ക് എങ്ങനെ തയാറെടുക്കണം എന്നതു സംബന്ധിച്ചുളള പരിശീലനവും
യൂണിക് മെന്റേഴ്സ് നല്കുന്നു. യു.കെയില്‍ ജോലിക്കായി പോകുന്ന എം.ബി.ബി.എസുകാര്‍ക്കുള്ള PLAB, USMLE പോലുള്ള പരീക്ഷകള്‍ക്കുള്ള ട്രയിനിങ് ഇവിടെ നല്‍കുന്നുണ്ട്.
അതിനു പുറമേ സര്‍വീസ് വെരിഫിക്കേഷന് പ്രോസസിനുവേണ്ടിയുള്ള ഗുഡ് സ്റ്റാന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുക, പ്രത്യേകിച്ച് കേരള ഡന്റല്‍ കൗണ്‍സിലിങിന്റെ ഗുഡ് സ്റ്റാന്‍ഡിങ് എടുക്കുക, സര്‍ട്ടിഫിറ്റ് പുതുക്കുക തുടങ്ങിയ സേവനങ്ങളും യൂണിക് മെന്റേഴ്സ് ചെയ്തുവരുന്നു.
ഏറ്റവും മികച്ച ടെക്നിക്കല്‍ ടീം
റഗുലര്‍ ഓഫ്ലൈന് ക്ലാസായിരുന്നു തുടക്കത്തില്‍ യൂണിക് മെന്റേഴ്സ് നല്കിവന്നിരുന്നത്. ഹോസ്റ്റല്‍ സൗകര്യം നല്‍കിയിരന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് കശ്മീരില്‍ നിന്നുപോലുമുള്ള കുട്ടികള്‍ കൊച്ചിയില്‍ വന്ന് പഠിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ക്ലാസുകള്‍ക്ക് മുന്നോട്ട് പോകുന്നതല് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ യൂണിക് മെന്റേഴ്സിന്റെ സുസജ്ജമായ ടീമിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ഇതിനായി ടെക്നിക്കല്‍ ടീമിന്റെ സഹായം വളരെ വലുതായിരുന്നു. വിദ്യാര്‍ഥികളുടെ സൗകര്യം കൂടി പരിഗണിച്ച് എല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടത്തുന്നത്.

പരീക്ഷയ്ക്ക് തയാറെടുക്കുന്നവരെല്ലാം മുമ്പ് ജോലി നോക്കിയിരുന്നവരായിരിക്കും. രണ്ട് വര്‍ഷം മുതല്‍ പതിനേഴ് വര്‍ഷം വരെ ജോലി വിട്ടുനിന്നതിനു ശേഷം അടുത്തിടെ ജോലി ചെയ്യാന്‍ തുടങ്ങിയവര്‍ പോലും ഈ പരീക്ഷ എഴുതാറുണ്ട്. അവരൊക്കെ മുൻപ് പഠിച്ചത് മുഴുവനായും ഇതിനോടകം മറന്നുപോയിട്ടുണ്ടായിരിക്കും. അതിനാല്‍ തിയറി ഒന്നില്‍നിന്നുതന്നെ തുടങ്ങേണ്ടിവരുന്നു. മൊത്തത്തിലുള്ള ഒരു റിഫ്രഷ്മെന്റാണ് തിയറിയുടെ കാര്യത്തില്‍ വേണ്ടത്. തിയറി പരീക്ഷ, ഇന്റര്‍വ്യൂ, പ്രാക്ടിക്കല്‍ പരീക്ഷ, അങ്ങനെ എല്ലാത്തിനും ഒരുപോലെ യൂണിക് മെന്റേഴ്സ് നല്കുന്ന പരിശീലനം സഹായകരമാണ്. അതുപോലെ ജോലിയില്‍ പ്രവേശിക്കുമ്പോഴും പരിശീലന കാലയളവില്‍ ലഭിച്ച അറിവുകള്‍ അവര്‍ക്ക് വളരെ സഹായകരമായിരിക്കും. അതുതന്നെയാണ് ഈ പരിശീലനം കൊണ്ടു ലക്ഷ്യമിടുന്നതും. ലൈസന്‍സ് നേടിക്കൊടുക്കുക മാത്രമല്ല, ഉദ്യോഗാര്‍ഥികളെ ഒരു നല്ല ക്ലിനിക്കല്‍ പ്രക്ടീഷണറാക്കുക എന്നതാണ് യൂണിക് മെന്റേഴ്സിന്റെ ലക്ഷ്യം.
സൗകര്യപ്രദമായ ക്ലാസ് സമയങ്ങള്‍
ഉദ്യോഗാര്‍ഥികളുടെ കൂടി ആവശ്യവും സൗകര്യവും പരിഗണിച്ചായിരിക്കും ക്ലാസുകള്‍. മിക്കവരും ക്ലിനിക്കല്‍ പ്രാക്ടീഷണറുകളായതിനാല് അവരുടെയും ഓഫീസ് ടൈം പരിഗണിക്കേണ്ടിവരുന്നു. അതിനാല്‍ എല്ലാവര്ക്കും നേരിട്ടുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇവര്‍ക്കായി റെക്കോർഡ് ചെയ്ത ക്ലാസുകള്‍ സ്ട്രീം ചെയ്തു കൊടുക്കുന്നുണ്ട് . യൂണിക് മെന്റേഴ്സ് തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്ട്വെയര് സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവര്‍ക്ക് സൗകര്യമുള്ളപ്പോള്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ സഹായിക്കും. ആ സമയത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കില്വീണ്ടും അതേ ക്ലാസ് വീണ്ടും ഷെഡ്യൂള്‍ ചെയ്ത് നല്‍കാറുണ്ട്.
ഉദ്യോഗര്‍ഥികളുടെ ആവശ്യങ്ങള്‍ക്കും അവരുടെ സൗകര്യങ്ങള്‍ക്കുമാണ് യുണിക് മെന്റേഴ്സ് പ്രധാന്യം നല്‍കുന്നത്. എങ്ങനെയും ഏതു തരത്തിലും ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കും വിധമുള്ള സൗകര്യങ്ങള്‍ യൂണിക് മെന്റേഴ്സ് ഒരുക്കിയിരിക്കുന്നു.
മുഴുവനായും കമ്പ്യൂട്ടറൈസ്ഡ് ആയ ഈ പരീക്ഷകൾക്ക് അതേ മാതൃകയിൽ ഒരു സോഫ്ട്വെയറിന്റെ സഹായത്തോടെ ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പരീക്ഷ എഴുതുന്ന സമയത്ത് ഇത് ഉദ്യോഗാര്‍ഥികളെ വളരെയേറെ സഹായിക്കും.
ഫാക്കല്‍റ്റികളുമായും ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. ഏറ്റവും മികച്ച ഫാക്കല്‍റ്റി പാനലാണ് യൂണിക് മെന്റ്ഴ്സിന്റേത്. ക്ലാസ് പകുതിയില്‍ നിര്‍ത്തേണ്ടി വന്നാല്‍ പിന്നീട് അവരുടെ സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ക്ലാസ്സ് പുനരാരംഭിക്കാം. അതുപോലെതന്നെ ആദ്യശ്രമത്തില്‍ പരീക്ഷ പാസാകാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതുന്നതുന്നത് വരെ ട്രയിനിങില്‍ തുടരാനുമുള്ള സൗകര്യമുണ്ട്. ഇത് തികച്ചും സൗജന്യമായിരിക്കും. പരീക്ഷ പാസാകുന്നതുവരെ ട്രയിനിങുമായി ബന്ധപ്പെട്ട പൂര്‍ണ സഹായങ്ങള്‍ യൂണിക് മെന്റേഴ്സ് നല്‍കുന്നുണ്ട്.
ഡോക്ര്മാര്, ഡെന്റിസ്റ്റ്, ഫിസിയോ തെറാപ്പി, ലാബ് ടെക്നീഷ്യന്‍സ്, മൈക്രോബയോളജിസ്റ്റ്, നഴ്സുമാര്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്റ് ഇവര്‍ക്കൊക്കെ പരിശീലനം നല്‍കിവരുന്നുണ്ട്. എല്ലാ മേഖലയികുമുള്ളവർക്കുള്ള എല്ലാവര്‍ക്കുമുള്ള മെറ്റീരിയലുകള്‍ ക്വസ്റ്റിയന്‍ ബാങ്ക്, സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവയും യൂണിക് മെന്റേഴ്സ് നല്കിവരുന്നു.
പരിശീല കാലാവധി
പരിശീലന കാലം ഓരോ പ്രഫഷനുകള്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ക്ക് 45 ദിവസം മതിയാകും. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് 50 ദിവസം ക്ലാസ് ഉണ്ട്. മിനിമം 45 ദിവസത്തെ ക്ലാസുകള്‍ ഉണ്ട്. ഓണ്‍ലൈന്‍ പരീക്ഷയാണ് നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ ലോകത്തെല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. പരീക്ഷ എഴുതുന്നവരുടെ സൗകര്യമനുസരിച്ച് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അതിനുള്ള ബുക്കിങ് സൗകര്യവും യൂണിക് മെന്റേഴ്സ് നല്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് കേന്ദ്രങ്ങള്‍. ബാംഗളൂര്‍, ചെന്നൈ തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഒരു രാജ്യത്ത് ജോലിചെയ്യുന്നതിനുള്ള നിയമപരമായ അംഗീകാരമാണ് ലൈസന്‍സിങ്. ലൈസന്‍സിങ് നല്‍കുന്നതിന്റെ ഭാഗമായി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ഈ അടുത്ത കാലം വരെ ജോലി ചെയ്തതിന്റെ തെളിവാണ് എക്സ്പീരിയന്‍സ് സര്്ട്ടിഫിക്കറ്റായി നല്‍കേണ്ടത്. രോഗിയെ കാണുന്നുണ്ടോ, അവരുമായി ഇടപഴകുന്നതിലുള്ള കഴിവും പരിശീലവും എത്രമാത്രം എന്നതും പരിശോധിക്കുന്നു. ഇത് പരീക്ഷയ്ക്ക് മുന്‍പ് പരിഗണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിക്ഷ എഴുതാന്‍ അനുമതി ലഭിക്കുന്നത്. ഉദ്യോഗാര്‍ഥി ഈ ജോലിക്ക് എത്രമാത്രം അനുയോജ്യമാണ് എന്നത് വളരെ കൃത്യമായി പരിശോധിക്കുന്നു.
കോവിഡ് പ്രതിസന്ധി ഉണ്ടായ സമയത്തും ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ ആവശ്യമായി വന്നത് മെഡിക്കല്‍ പ്രഫഷനുകളെയാണ്. രോഗികളും രോഗങ്ങളും വര്‍ധിച്ചു വരുന്നിടത്തോളം കാലം മെഡിക്കല്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കില്ല. ഇത് കൂടിക്കൂടി വരുന്നു. എക്പെര്ട്ടൈസ് മേഖലകള്‍ കൂടുന്നു. ഫിസിയോ തെറാപ്പിതന്നെ ഇപ്പോള്‍ പല ശാഖകളായി മാറിക്കഴിഞ്ഞു. ഡോക്ടര്‍ പ്രഫഷന് തന്നെ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറി. സൂപ്പര്‍ സ്പെഷാലിറ്റി വര്‍ധിക്കുന്തോറും ഈ രംഗത്ത് തൊഴില്‍ സാധ്യതകളും വര്‍ധിക്കുന്നു.
വിജയം കരസ്ഥമാക്കിവര്
ഏറെക്കുറെ അയ്യായിരത്തില്‍ ഏറെ കുട്ടികള്‍ ഇതുവരെ യൂണിക് മെന്റേഴ്സില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. പരാജയം വളരെ കുറവാണ്. പരീക്ഷയയുടെ പാറ്റേണ്‍, സിലബസ് എന്നിവ മാറുന്നതനുസരിച്ച് ട്രെയിനിങ്ങിൽ അപ്ഡേഷന് വരുത്തുന്നത് കൊണ്ടാണ് വിജയശതമാനം ഉയർത്തി നിര്‍ത്താന്‍ കഴിയുന്നത്. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ കൊച്ചിയില്‍ മാത്രമാണ് ബ്രാഞ്ച് ഉള്ളത്. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും അധികം വൈകാതെ യൂണിക് മെന്റേഴ്സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അധ്യാപകരെ കണ്ടെത്തല്‍
ട്രെയിനിങ്ങിന് വേണ്ടിയുള്ള അധ്യാപകരെ കണ്ടെത്തുക എന്നത് യൂണീക് മെന്റേഴ്സിനെ സംബന്ധിച്ച് വലിയ കടമ്പ ആയിരുന്നു. അവരെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിച്ചത് അവരില്‍ എത്രത്തോളം പേര് നിസ്വാര്‍ഥമായി അവരുടെ സമയവും കഴിവും ഉപയോഗിക്കുമെന്നതാണ്.
ആദ്യം ഓരോ വിഷയത്തിനും പിജിയും അതിന്റെ സൂപ്പര്‍ സ്പെഷാലിറ്റിയും എടുത്ത വിദഗ്ധരെ കൊണ്ടാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യിച്ചിരുന്നത്. കോളജില്‍ പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പ്രാവര്‍ത്തികമാവുക. പ്രായമുള്ളവര്‍ പഠിക്കാന്‍ വരുന്നുണ്ട്. പഠിക്കാനായി വരുന്നവരെല്ലാം, അവരവരുടെ മേഖലകളില്‍ ഒരുപാട് വര്‍ഷത്തെ ജോലി പരിചയമുള്ളവരാണ്. എന്നാല്‍ അവരുടെ അധ്യയന കാലഘട്ടത്തയില് അവര്‍ പഠിച്ചത് മുഴുവന്‍ ജോലിയുടെയും പ്രാരാബ്ദങ്ങളുടെയും നെട്ടോട്ടത്തിനിടയില്‍ അവര്‍ മറന്നു പോയിട്ടുണ്ടാവാം. അവരിലേക്ക് ഇറങ്ങി ചെന്ന്, അവര്ക്കറിയാവുന്നത്രയും കാര്യങ്ങളില്‍ നിന്നുതന്നെ തുടങ്ങി ഒരു ഉറച്ച അടിത്തറ പണിയുക എന്ന ശ്രമകരമായ ഉദ്യമമാണ് ഇവിടെയാവശ്യം. അധ്യാപകരുടെ ആത്മാര്‍ഥമായ സഹകരണം കോഴ്സിന്റെ വിജയത്തിന് വളരെ പ്രധാനമാണ്.
ഫിനിഷിങ് സ്കൂള്‍
ഒരു ഫിനിഷിംഗ് സ്കൂള്‍ ആരംഭിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു. അതായത് ഒരു സ്കൂള്‍ ലെവലില്‍ ഉള്ള കുട്ടി എങ്ങനെയാണ് നാഷണല്‍ യൂണിവേഴ്സിറ്റിയിലോ അല്ലെങ്കില്‍ വിദേശത്ത് ഒരു ജോലിക്ക് എത്തിപ്പെടാനുള്ള മുഴുവന്‍ കാര്യങ്ങളും അതായത് ഇന്റര്‍വ്യൂ, ഡിസ്കഷന്സ് മാത്രമല്ല, അവരുടെ ഗ്രൂമിങ് തൊട്ട് അവരുടെ സ്വഭാവത്തിലും കാഴ്ചപ്പാടിലും ഒക്കെ വരേണ്ട മാറ്റങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കോംപ്രഹന്‍സിവ് ട്രെയിനിങ്. അതാണ് ഫിനിഷിംഗ് സ്കൂള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയിട്ടുള്ള കോഴ്സുകള്‍ക്കുള്ള ട്രെയിനിങ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നാഷണല്‍ യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയുള്ള എക്സാമുകള്‍ക്ക് ട്രെയിനിങ് വൈകാതെ ആരംഭിക്കും.







Comments