
ആക്രി പെറുക്കി സ്വരൂപിച്ച പണം കൊണ്ട് അറുപതുകാരന് സ്ഥലം വാങ്ങി അതില്‍ തന്റെ ഒരു ഗംഭീര പ്രതിമ സ്ഥാപിച്ച വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. തമിഴ് നാട്ടിലെ സേലത്തിന് അടുത്തുള്ള ഒരു ഗ്രാമമായ അതനൂര്പ്പട്ടിയിലാണ് നല്ലതമ്പിയെന്നയാള് സ്ഥലം വാങ്ങി തന്റെ പ്രതിമ സ്ഥാപിച്ചത്. ഇദ്ദേഹം സ്ഥാപിച്ച സ്വന്തം പ്രതിമയ്ക്ക് അഞ്ചടി ഉയരമാണുള്ളത്.
ജീവിതം ആഘോഷിക്കാനാണ് കൂലിപ്പണി ചെയ്തു സ്ഥലം വാങ്ങി തന്റെ പ്രതിമ സ്ഥാപിച്ചതെന്ന് നല്ലതമ്പി പറയുന്നു. ആക്രി പെറുക്കി നല്ലതമ്പി വാങ്ങിയ സ്ഥലത്തിന് ഇന്ന് എട്ടുലക്ഷം രൂപ മതിപ്പുണ്ട്. തന്നെപ്പോലെ ഒരാള്‍ ജീവിച്ചിരുന്നുവെന്നത് ജനം അറിയണമെന്നും അതിനു വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം വാങ്ങി പ്രതിമ പണിയാന്‍ ഇതുവരെ പത്തുലക്ഷത്തോളം രൂപ നല്ലതമ്പിക്ക് ചെലവായിട്ടുണ്ട്.
ജീവിതത്തില്‍ കഷ്ടപ്പെട്ടതൊക്കെ തിരിച്ചറിയപ്പെടാതെ പോകരുതെന്നും. തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് പൊതുസമൂഹം അറിയണം. അതുകൊണ്ടാന് താന്‍ പ്രതിമ സ്ഥാപിച്ചതെന്നും നല്ലതമ്പി പറയുന്നു. പ്രതിമ നിര്‍മാണം പൂര്‍ത്തിയായതോടെ തന്റെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും നല്ലതമ്പി പറയുന്നു. നല്ലതമ്പിയുടെ ജീവിതം ഏറെ പ്രചോദനം നല്‍കുന്നതാണെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നത്.






