ഞങ്ങള്‍ ഒരിക്കലും തളരുന്നില്ല, തളരുന്ന ശരീരത്തെയും മനസിനെയും തിരിച്ചുപിടിക്കാന്‍ സ്നേഹപരിചരണങ്ങളുമായി തളരാതെ ഞങ്ങളുണ്ട്. മരുന്നിന്റെ കല എവിടെയാണോ സ്നേഹിക്കപ്പെടുന്നത്, അവിടെ മനുഷ്യത്വവും സ്നേഹിക്കപ്പെടും. രോഗമുക്തിയെന്നത് സമയത്തിന്റെ കാര്യമാണ്, ചിലപ്പോള്‍ അത് അവസരങ്ങളുടെ കാര്യവുമാകാം.
രോഗമുക്തി എപ്പോഴുണ്ടായാലും നിരന്തരമായി കണ്ണിലെണ്ണയൊഴിച്ച് ഞങ്ങള്‍ കാവലിരിക്കും, നിങ്ങള്‍ക്ക് ആശ്വാസവുമായി. ഒരു ആശുപത്രിയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്ന അല്ലെങ്കില്‍ നാം കേള്‍ക്കാന്‍ കൊതിക്കുന്ന വാചകങ്ങള്‍ ഇവയായിരിക്കും. സ്നേഹവും പരിചരണവും ചികിത്സയും ചേരുമ്പോഴാണ് ആതുരസേവനം ദൈവീകമാകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അത്തരത്തില്‍ ചികിത്സയ്ക്കുള്ള ഉദാഹരണമാണ് എസ്.കെ. ഹോസ്പിറ്റല്‍. മികവ് എന്ന് പറയുന്നത് അതിശയോക്തിയോ പരസ്യവാചകമോ ആകാത്ത ചികിത്സാലയം.
ആതുരസേവനം എന്നത് മനുഷ്യ ജീവനെ തൊട്ടറിയുന്നതിനെക്കാള് വിപണിമൂല്യത്തെ ആധാരമാക്കിയിരിക്കുന്ന ഈ ആധുനികകാലത്ത് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയെന്നത് ഒരു ആശുപത്രിയെ സംബന്ധിച്ച് ഏറെ ദുഷ്ക്കരമാണ്. പ്രത്യേകിച്ചും മത്സരത്തിന്റെ ഈ ലോകത്തില്‍. വമ്പന്മാര് ആ മേഖലകളില്‍ മത്സരിക്കാന്‍ കച്ചമുറുക്കി നില്ക്കുമ്പോള് എസ്.കെ. ഹോസ്പിറ്റല്‍ തലയുയര്‍ത്തി ഇന്നും നില്‍ക്കുന്നത് വിപണിയെയല്ല, മനുഷ്യനെ തൊട്ടറിഞ്ഞുകൊണ്ടാണ്. തങ്ങളെ വിശ്വസിച്ച് എത്തുന്നവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന ആത്മാര്‍ത്ഥതകൊണ്ടാണ്. അതോടൊപ്പം ഏത് വമ്പനേയൂം വെല്ലാന്‍ പോരുന്ന ആധുനിക സംവിധാനങ്ങള്‍ കൊണ്ടാണ്. വരുന്നവരോട് കാട്ടുന്ന സ്നേഹം കൊണ്ടാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ലഭിക്കുന്ന ചികിത്സ നല്കാന് കഴിയുന്നതുകൊണ്ടാണ്.
രാജ്യത്തെ രക്ഷിക്കാന്‍ കണ്ണുചിമ്മാതെ കാത്തിരിക്കുന്ന ഇന്ത്യന്‍ കരസേനയുടെ താവളത്തിന് സമീപത്താണ് മനുഷ്യജീവനെ രക്ഷിച്ചുപിടിക്കാന്‍ കണ്ണും കരളും തുറന്നുവച്ച് എസ്.കെ. ഹോസ്പിറ്റലും സ്ഥിതിചെയ്യുന്നത്.
ശ്രീ പത്മനാഭന്റെ നാടിന് തിലകക്കുറിയായി ഏകദേശം രണ്ടു പതിറ്റാണ്ടുകാലമായി ഇവിടെ എസ്.കെ. ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2003 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി ഇന്ന് തലസ്ഥാനത്തെ മുന്തിയ ആതുരസേവന സ്ഥാപനങ്ങളില്‍ ഒന്നാണ്. അത് ഒരുസുപ്രഭാതത്തില്‍ ഉണ്ടായതല്ല, കഴിഞ്ഞ പതിനേഴുവര്ഷത്തെ കഠിന പ്രയത്നവും സമര്‍പ്പണവും ആത്മാര്‍ത്ഥതയും സമ്മേളിച്ചപ്പോള്‍ സ്വയം ഉരുത്തിരിഞ്ഞുണ്ടായതാണ്. തലസ്ഥാന നഗരയില്‍ ഇടപ്പഴിഞ്ഞിയില്‍ നിന്നും പാങ്ങോട്ട് പോകുന്നവഴിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ് എസ്.കെ. ഹോസ്പിറ്റല്‍.
2003ല്‍ ഈ ആശുപത്രിക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ഇതിന്റെ സ്ഥാപകനായ കെ.എന്‍. ശിവന്‍കുട്ടിക്ക് ഒരു ലക്ഷ്യമാണുണ്ടായിരുന്നത്. പ്രൊഫഷണല്‍ വൈദഗ്ധ്യത്തോടെ ലോകനിലവാരത്തിലുള്ള ചികിത്സ തലസ്ഥാനത്തെ ജനങ്ങള്‍ക്കും നല്‍കുക. ആധുനിക സാങ്കേതികവിദ്യയും സുസംഘടിതമായ കാര്യക്ഷമതയോടെയും സൗഹാര്ദ്ദരായ ജീവനക്കാരോടെയും ശുചിത്വമായ ഒരു പരിസ്ഥിതിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുകയെന്നതായിരുന്നു ഈ ആശുപത്രി ആരംഭിക്കുമ്പോള്‍ അദ്ദേഹം ലക്ഷ്യം വച്ചത്. വെറും 30 കിടക്കകളും വളരെ പ്രധാനപ്പെട്ട ചില ചികിത്സാവകുപ്പുകളുമായി പതിനേഴ് വര്‍ഷം മുമ്പ് തുടക്കം കുറിച്ചതാണ് ഈ ആതുരായലയം.
അവിടെ നിന്നുള്ള യാത്ര പതിനേഴ് വര്‍ഷം കഴിയുമ്പോള്‍ എത്തിനില്‍ക്കുന്നത് 300 കിടക്കകളുള്ള മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. വിദഗ്ധരായ 85ല്‍ പരം ഡോക്ടര്‍മാര്‍ നയിക്കുന്ന 30ല്‍ പരം ഡിപ്പാര്‍ട്ടുമെന്റുകള്‍. ഏത് രോഗത്തിനും മികച്ച ചികിത്സയ്ക്കുള്ള സൗകര്യം. രോഗി സൗഹൃദ സമീപനവും പരിസ്ഥിതിയും. എല്ലാത്തിനുപരി ഏറ്റവും മികച്ചതും പരിചയസമ്പന്നരും ആദ്രഹൃദയരുമായ നഴ്സുമാരും പാരാമെഡിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും. വെറും പതിനേഴ് വര്‍ഷം കൊണ്ട് ഒരു ആശുപത്രി ഈ തലത്തില്‍ വളര്‍ന്നുവെന്ന പറയുമ്പോഴാണ് ജനമനസില്‍ അത് എത്രത്തോളം സ്ഥാനം നേടിയതെന്ന് മനസിലാകുന്നത്. ഏറ്റവും മികച്ച ന്യൂറോ ചികിത്സയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും എസ്.കെ. ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്. അതുപോലെ ഹൃദയചികിത്സാരംഗത്ത് ഇന്ന് കേരളത്തിലെ എണ്ണം പറഞ്ഞ ഹോസ്പിറ്റലുകളുടെ കൂട്ടത്തില്‍ നിന്നും എസ്.കെ. ഹോസ്പിറ്റലിനെ മാറ്റിനിര്‍ത്താനാവില്ല. സാധാരണ വൈറല്‍ പനി മുതല്‍ അവയമാറ്റിവയ്ക്കല്‍ വരെയുള്ള ഏത് ചികിത്സയും ഇവിടെ ഏറ്റവും മികച്ചരീതിയില്‍ തന്നെ ലഭിക്കുന്നുവെന്നതാണ് ജനവിശ്വാസം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനുള്ള കാരണവും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്യാസ്ട്രോ എന്‍ട്രോളജി കേന്ദ്രമായ ഹൈദരാബാദ് എ.ഐ.ജി. ഹോസ്പിറ്റല്‍സിന്റെ സഹകരണത്തോടെ സജ്ജമാക്കിയ സംയോജിത ലിവര്‍ ക്ലീനിക്കിന്റെയും ലിവര്‍ ട്രാന്സ്പ്ളാന്റേഷന് യൂണിറ്റിന്റെയും ഉദ്ഘാടനം എസ്.കെ. ഹോസ്പിറ്റലില്‍ നടന്നത്.
രോഗചികിത്സാരംഗത്ത് ഇന്ത്യയ്ക്ക് സ്വന്തമായ ഒരു പൈതൃകമുണ്ട്. ചരകനും ശുശ്രുതനും തുടങ്ങി, നമ്മുടെ പൂര്‍വീകര്‍ സ്വീകരിച്ചിരുന്ന നിരവധി ചികിത്സാമാര്ണ്മങ്ങളുണ്ട്. പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന മനുഷ്യന് അവന്റെ ജീവന് നിലനിര്‍ത്താന്‍ പ്രകൃതിയെ തന്നെ ആശ്രയിച്ചിരുന്നു. ആയുര്‍വേദവും പ്രകൃതി ചികിത്സയും യോഗയുമൊക്കെ ലോകം അംഗീകരിച്ച ഇന്ത്യയുടെ തനത് ആരോഗ്യപരിരക്ഷാ-ചികിത്സാമാര്‍ഗങ്ങളാണ്. ഇന്നത്തെ ഈ ദുഷിച്ചകാലത്ത് അത്രയേറെ ദോഷം വരുത്തുന്ന രോഗങ്ങളെ മാറ്റുന്നതിന് എല്ലാ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് മറ്റാരെക്കാളും മുമ്പേ എസ്.കെ. ഹോസ്പിറ്റല്‍ തിരിച്ചറിയുന്നു. അതാണ് ഈ സ്ഥാപനം ആയുര്‍വേദം, പ്രകൃതിചികിത്സ, യോഗ എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട് അടിസ്ഥാന സമീപനത്തിലെ മാറ്റത്തിന് നേരത്തെതന്നെ തയാറാകുന്നത്. ഡിസംബറോടെ ചികിത്സയിലെ ഈ ഹോളിസ്റ്റിക്ക് സമീപനത്തിന് ഇവിടെ തുടക്കം കുറിയ്ക്കാന്‍ പോകുകയാണ്. അതോടൊപ്പം തന്നെ 2020ലെ എസ്.കെ. ആശുപത്രിയുടെ സംഭാവനയായിരിക്കും ഹൈ-എന്‍ഡ് ന്യൂറോ പ്രൊസിഡ്യൂസേഴ്സും അഡ്വാന്‍സ് ന്യൂറോ റീഹാബും കാര്‍ഡിയോ തൊറാസിക് സര്‍ജറിയും. ഡിസംബറോടെ ഈ മൂന്ന് വിശേഷവിഭാഗങ്ങളും കൂടി എത്തുന്നതോടെ തലസ്ഥാനത്ത് മറ്റാര്‍ക്കും കിടപിടിക്കാന്‍ കഴിയാത്ത സൗകര്യങ്ങളുള്ള ആതുരായലയമായി ഇത് മാറും.
അലര്‍ജി, ശ്വാസകോശ-ഹൃദ്രോഗങ്ങള്‍, ദന്തചികിത്സ, പ്രമേഹചികിത്സ, ഇ.എന്‍.ടി, കാന്‍സര്‍ ചികിത്സ, ന്യൂറോളജി, നെഫ്രോളജി, ഓര്‍ത്തോപീഡിയാക്, ഗൈനക്കോളജി, സൈക്യാട്രി, യൂറോളജി തുടങ്ങി എല്ലാ ചികിത്സാവിഭാഗങ്ങളും എസ്.കെ. ആശുപത്രിയുടെ പ്രത്യേകയാണ്. ചര്‍മ്മസംരക്ഷണവും സൗന്ദര്യസംരക്ഷണവും എസ്.കെ. ഹോസ്പിറ്റലിന്റെ മറ്റൊരു മികച്ച പ്രവര്‍ത്തനമേഖലയുമാണ്. ഏത് രോഗത്തിനും ചികിത്സ എന്നതാണ് ഈ ആശുപത്രിയുടെ ഏറ്റവും വലിയ മെച്ചം.ഏത് തരത്തിലുള്ള വ്യക്തികള്‍ക്കും അമിതഭാരമില്ലാതെ മികച്ച ചികിത്സ നേടാനാകുമെന്നതാണ് എസ്.കെ. ഹോസ്പിറ്റലിന്റെ ഏറ്റവും വലിയ പ്രത്യേകത.
മിതമായ നിരക്കില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ പേവാര്‍ഡുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. രോഗികള്‍ക്ക് നല്ലതുപോലെ വായുസഞ്ചാരം ലഭിക്കുന്നതിന് കഴിയുന്ന തരത്തില്‍ വലിയ വാതായനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
ആശുപത്രി ആരംഭിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ വികസനം മുരടിച്ചു കിടന്ന ഇടപ്പഴഞ്ഞി പാങ്ങോട് റോഡില്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം അതിന് വേണ്ടി തയാറാക്കുകയും ആവശ്യം വേണ്ട കെട്ടിടങ്ങളും തയാറാക്കുന്നതിനും ഒരു ഭഗീരഥപ്രയത്നം ആവശ്യമായിരുന്നു. ഹോസ്പിറ്റലിന്റെ എം.ഡിയായ കെ.എന്‍. ശിവന്‍കുട്ടി തന്റെ എഞ്ചിനീയറിംഗ് പാടവം പ്രയോജനപ്പെടുത്തിയാണ് അതിന് വേണ്ട രൂപകല്‍പ്പന നടത്തിയത്. ഇന്ന് സ്ഥിതിചെയ്യുന്ന 1.75 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരവും പ്രകൃതിസൗഹൃദവുമായ ആശുപത്രിയുടെ രൂപകല്‍പ്പനയും നിര്‍മ്മാണ മേല്‍നോട്ടവും പൂര്‍ണ്ണമായും നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ ചുരുങ്ങിയ ചിലവില്‍ മികച്ചരീതിയിലുള്ള ഒരു ഹോസ്പിറ്റല്‍ സൃഷ്ടിക്കുന്നതിനും സാധിച്ചു.
ചികിത്സകള്‍ തേടി ലോകത്തേയ്ക്ക് എന്നതിന് പകരം ചികിത്സയ്ക്കായി കേരളത്തിലേക്ക് എന്ന നിലയിലാണ് നാം മാറികൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എസ്.കെ. ഹോസ്പിറ്റല്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും എത്തുന്ന രോഗികള്‍ക്കായി ഒരു സംയോജിത പരിപാടിയും ആശുപത്രി ആവിഷ്ക്കകരിച്ചരിച്ചുണ്ട്. ചികിത്സയ്ക്കൊപ്പം കേരളത്തിലുള്ള സമയം പരമാവധി ആസ്വദിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നതുകൂടിയാണ് ഇതിന്റെ ഉദ്ദേശ്യം.
ചികിത്സ എന്നത് വെറും മരുന്നുമാത്രമല്ല, അവിടെ അനുകമ്പയും വൈദഗ്ധ്യവും, കാര്യക്ഷമതയും വൃത്തിയും ശുദ്ധിയും ഒക്കെ ഉണ്ടാകണം. മരുന്നുകള്‍ക്ക് ഒപ്പം തന്നെ പരിചരണത്തിനും രോഗമുക്തിക്ക് അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയും. അതുകൊണ്ടാണ് ആരോഗ്യപരിചരണം എന്ന് നാം ചികിത്സയെ വിശേഷിപ്പിക്കുന്നത്. ഇവയെല്ലാമാണ് എസ്.കെ. ഹോസ്പിറ്റല്‍ എന്ന ആതുരാലയത്തിന്റെ മുഖമുദ്ര. നഗരത്തിന്റെ ഹൃദയത്തോട് ചേര്‍ന്നാണെങ്കിലും പ്രധാനപാതയോരത്ത് നിന്ന് ഉള്ളിലോട്ട് മാറി, പ്രകൃതി സുന്ദരമായ, ശുദ്ധവായു ഏറെ ലഭിക്കാന്‍ കഴിയുന്ന തരത്തിലുള്ള പശ്ചാത്തലത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. വിശാലമായ പാര്‍ക്കിംഗ് ഏരിയയും എ.ടി.എം സൗകര്യങ്ങളുമുള്‍പ്പെടെ ഒരു മനുഷ്യന് ഇന്നത്തെകാലത്ത് എന്തൊക്കെ അനിവാര്യമാണോ അതെല്ലാം ആശുപത്രി വളപ്പിന് പുറത്തിറങ്ങാതെ തന്നെ ലഭിക്കുകയും ചെയ്യും. ഏത് രോഗവുമായി പോയാലും സന്തോഷമായ മനസും ആരോഗ്യം വീണ്ടെടുത്ത ശരീരവുമായി മടങ്ങാം എന്നതാണ് എസ്.കെ. ആശുപത്രിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസമായി എസ്.കെ. ആശുപത്രി തലയയുര്‍ത്തി നില്ക്കുന്നു.
ജീവനക്കാരുടെയും വിദഗ്ധ ഡോക്ടര്മാരുടെയൂം സേവനത്തിനൊപ്പം ഹോസ്പിറ്റലിനെ മുന്നോട്ടുനയിക്കുന്നതിനുള്ള ഏറ്റവും മുന്തിയ ഒരു ടീമും എസ്.കെയുടെ പ്രത്യേകതയാണ്. ഡോ: സന്ധ്യ കെ.എസ് എന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ആശുപത്രിയുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒപ്പം പങ്കാളികളായി മിസിസ്സ് സേതു ശിവന്‍കുട്ടിയും ഡോ: സിന്ധു കെ.എസും ഉണ്ട്.
കെ.എന്‍. ശിവന്‍കുട്ടി ആത്മാര്‍ത്ഥതയുടെയും ആത്മസമര്‍പ്പണത്തിന്റെയും പ്രതീകം
ഒരു ജീവിത സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് എസ്.കെ. ഹോസ്പിറ്റല്‍ എങ്കില്‍ ആത്മാര്‍ത്ഥതയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പര്യായമാണ് അതിന്റെ എം.ഡി, കെ.എന്‍. ശിവന്‍കുട്ടി. എല്ലാ ജീവിതദുരിതങ്ങളോടും പടവെട്ടി, ജീവിതത്തില്‍ വിജയം കൈവരിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. ഏത് തരക്കാര്‍ക്കും ചികിത്സ ലഭിക്കുന്ന തരത്തിലുള്ള ഒരു സ്ഥാപനം എന്ന സ്വപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് സഞ്ചരിച്ച വഴികളിലെ മുള്ളുകളും മലരുകളും തന്നെയാണ്.
ഒരു അത്ഭുതത്തിനും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാവില്ല, അതിന് നിശചയദാര്ഡ്യം ഉണ്ടാകണം വിയര്‍പ്പൊഴുക്കേണ്ടിവരും കഠിനപ്രയത്നവും വേണം. ഈ മൂന്നുഗുണങ്ങളാണ് സാങ്കേതികവിദഗ്ധനായ കെ.എന്‍. ശിവന്‍കുട്ടിയെ ആതുരസേവന രംഗത്തേയ്ക്ക് കടക്കുന്നതിലേക്ക് നയിച്ചത്. മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ രണ്ടു മക്കളും അദ്ദേഹത്തിന്റെ ആ സ്വപ്ന സാക്ഷാത്കാരത്തിനുള്ള നിമിത്തമായി.
കോട്ടയം ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി, തലസ്ഥാനത്ത് തന്നെ ഒരുകാലത്ത് ഏറ്റവും പിന്നോക്കമായിരുന്ന ഇടപ്പഴിഞ്ഞി-പാങ്ങോട് പ്രദേശത്ത് ഇത്തരത്തിലൊരു ആശുപത്രി ആരംഭിച്ചത് മക്കള്‍ക്ക് വേണ്ടി ഒരു ക്ലിനിക്ക് എന്നതിലുപരി, ആ പ്രദേശത്തെ ജനങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് മികച്ച വൈദ്യ സഹായം ലഭ്യമാക്കുകയെന്നതായിരുന്നു.
കോട്ടയം ജില്ലയിലെ ചുറ്റുവേലി മങ്ങാട്ടവീട്ടില് ടി.എസ്. നാണു-കാര്‍ത്ത്യായനി ദമ്പതികളുടെ മകനായാണ് കെ.എന്‍ ശിവന്‍കുട്ടി ജനിച്ചത്. ഏഴുമക്കളില്‍ നാലാമനായ ശിവന്‍കുട്ടിയുടെ കൈമുതല്‍ ആത്മാര്‍ത്ഥതയും കഠിനപ്രയത്നവുമായിരുന്നു.
പഠനത്തില്‍ ആ കുടുംബത്തിലെ ഏഴുപേരും നല്ല പ്രകടനമായിരുന്നു കാഴ്ചവച്ചത്. കോട്ടയത്ത് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോളജ് വിദ്യാഭ്യാസത്തിനായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. ഇവിടെനിന്നും പ്രീ യൂണിവേഴ്സിറ്റി മികച്ച നിലയില്‍ പാസായ അദ്ദേഹത്തിന് ആന്ധ്രാപ്രദേശിലെ വാറംഗലിലുള്ള എന്‍.ഐ.ടിയില്‍ പ്രവേശനം ലഭിക്കാന്‍ തടസമൊന്നുമുണ്ടായില്ല.
1970-71ല്‍ അവിടെ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയിറങ്ങിയ ശിവന്‍കുട്ടി അദ്ധ്യയനരംഗത്തേയ്ക്കാണ് കടന്നത്. കളമശേരി പോളിടെക്നിക്കില്‍ അദ്ദേഹം രണ്ടുവര്‍ഷത്തോളം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. അതിന് ശേഷം വൈദ്യുതിബോര്‍ഡില്‍ എഞ്ചിനീയറായി ചേര്‍ന്നു.
കഠിനപ്രയത്നവും ആത്മാര്‍ത്ഥയും കൊണ്ട് തന്റെ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം അവിടെ പ്രകടിപ്പിച്ച കാര്യക്ഷമതയും ഉത്തരവാദിത്വബോധവും വളരെപ്രശംസമാണ്.
ബോര്‍ഡിലെ പ്രവര്‍ത്തനത്തിനിടയില്‍ സ്വീകരിച്ച അഴിമതിരഹിത പ്രവര്‍ത്തനം അദ്ദേഹത്തിന് അവിടെ പ്രത്യേക സ്ഥാനം തന്നെ നല്കി. അദ്ദേഹത്തിനെ ബോര്‍ഡില്‍ സേവനത്തെതുടര്ന്ന് വിരമിച്ചശേഷമാണ് ആതുരായത്തിന്റെ ആശയം അദ്ദേഹത്തിന്റെ മനസില്‍ വിരിഞ്ഞത്.നിമിത്തമായത് മെഡിസിന് പഠിച്ചിരുന്ന മക്കളായ സന്ധ്യയും സിന്ധുവും. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അവരുടെ സേവനം കുറേക്കുടി നല്ലരീതിയില്‍ പൊതുസമൂഹത്തിന് ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു ക്ലീനിക്ക് എന്ന നിലയില്‍ എസ്.കെ. ആശുപത്രിക്ക് തുടക്കം കുറിയ്ക്കുന്നത്. നഗരം വികസിക്കുമ്പോഴും ഒരുതരത്തില്‍ വികസനം അത്രയൊന്നും കടന്ന് എത്തിയിട്ടില്ലാത്ത മേഖലയായിരുന്നു ഇടപ്പഴിഞ്ഞി പാങ്ങോട് റോഡ്. കരസേനയുടെ താവളം എന്ന പദവിമാത്രമായിരുന്നു അന്ന് പാങ്ങോടിനുണ്ടായിരുന്നത്. അവിടെയാണ് ചെറിയ നിലയില്‍ എസ്.കെ. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. പാവങ്ങളായ ഒരുകൂട്ടം ജനങ്ങള്‍ക്ക് അത് അനുഗ്രഹമായി. തങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമായി രൂപംകൊണ്ട ആശുപത്രിയുടെ ലക്ഷ്യവും സാധാരണക്കാര്‍ക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുകയെന്നതായിരുന്നു. എസ്.കെ. ഹോസ്പിറ്റലിന്റെ സ്ഥാപനത്തോടെ ആ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് തന്നെ മാറ്റമുണ്ടായി. ചുറ്റുവട്ടത്തുള്ളവരില്‍ നിന്ന് എസ്.കെ. ഹോസ്പിറ്റല്‍ എന്ന പേര് പലേടത്തേയ്ക്കും പരന്നു.
മുന്നോട്ടുള്ള പ്രയാണത്തിന് അദ്ദേഹത്തിന് എന്നും കരുത്തായി നിന്നത് ഭാര്യ സേതുശിവന്കുട്ടിയാണ്. ഡോ: സന്ധ്യ കെ.എസ്., ഡോ: സിന്ധു കെ.എസ്. എന്നിവരാണ് മക്കള്‍. ഇതില്‍ ഡോ: സന്ധ്യയാണ് എസ്.കെ. ആശുപത്രിയുടെ സി.ഇ.ഒയുടെ ചുമതല വഹിക്കുന്നത്. ഡോ: സിന്ധു കെ.എസ്, ബംഗലരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിലെ സീനിയര്‍ ഫാക്കല്‍ട്ടിയാണ്.
നിസാന്റെ ഡിജിറ്റല്‍ എച്ച്.ആര് വിഭാഗം മേധാവി പ്രദീപ് ഗോപിയും ബംഗലരു വിപ്രോയിലെ ഹാര്ഡ്വെയര് എഞ്ചിനീയര്‍ സബിനുമാണ് മരുമക്കള്‍. മുത്തച്ഛന്റെ പാത പിന്തുടര്ന്ന് എഞ്ചിനീയറിംഗ് പഠനം തെരഞ്ഞെടുത്ത പേരമക്കളില്‍ മൂത്തയാളായ ഗൗതം പ്രദീപ് മണിപ്പാല്‍ എം.ഐ.ടിയിലെ രണ്ടാംവര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിയാണ്. ബംഗലരു ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ചും എട്ടും സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികളായ നിയയും നേഹയും അദ്ദേഹത്തിന്റെ പേരക്കുട്ടികളാണ്.