
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിനങ്ങള്‍ 100 പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 144 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളുടെ ഈ നവീകരണം. കിഫ്ബിയുടെ അഞ്ചുകോടി ധനസഹായം പ്രയോജനപ്പെടുത്തി 56 വിദ്യാലയങ്ങളും മൂന്നുകോടി ധനസഹായം പ്രയോജനപ്പെടുത്തി 15 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.
കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തി പണികഴിപ്പിച്ച 90 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുന്നു. അന്നേദിവസം തന്നെ രാവിലെ 10.30 ന് 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വഹിക്കും.ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ സി.രവീന്ദ്രനാഥ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ പി.ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയും ബഹുമാനപ്പെട്ട ധന,കയര്‍,വകുപ്പുമന്ത്രി ശ്രീ തോമസ് ഐസക് മുഖ്യപ്രഭാഷകനും ആയിരിക്കും.
മന്ത്രിമാരായ ഇ.പി. ജയരാജന്, ഇ. ചന്ദ്രശേഖരന്, എ.കെ. ബാലന്, കെ.കെ. ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്, എ.സി. മൊയ്തീന്, പി. തിലോത്തമന്, കെ. രാജു, എ.കെ. ശശീന്ദ്രന്, കെ.ടി. ജലീല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
നേരത്തേ 52 സ്കൂളുകള്‍ 5 കോടി പദ്ധതിയില്‍ കൈമാറിക്കഴിഞ്ഞു.ഇതേ പദ്ധതിയില്‍ 7 സ്കൂളുകള്‍ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്. അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നല്കുന്നതെങ്കിലും അതിനുമുകളില്‍ ചെലവ് വര്‍ധിക്കുകയാണെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്നോ പിടിഎ ഫണ്ടില്‍ നിന്നോ തുക കണ്ടെത്തി പദ്ധതി പൂര്‍ത്തിയാക്കി വരികയാണ്.
3 കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി ആകെ 395 സ്കൂളുകളില്‍ നടപ്പാക്കുന്നു. ഇതില്‍ 29 സ്ക്കൂളുകള്‍ വികസന പ്രവര്‍ത്തികള്‍ പൂര്ത്തിയാക്കിനേരത്തേ കൈമാറിയിരുന്നു. 1 കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 446 സ്കൂളുകളിലാണ് വികസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്.ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 െ്രെപമറി, അപ്പര്‍ െ്രെപമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്റ് കണക്ടിവിറ്റി നല്കി. എല്ലാ െ്രെപമറി, അപ്പര്‍ െ്രെപമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ വിനിയോഗിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിന് ഉയര്‍ത്തുന്നതിന് വന്‍ പദ്ധതികള്‍ ആണ്
കിഫ്ബി വഴി നടപ്പാക്കുന്നത്.785 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സ്മാര്‍ട് ക്ലാസ്, സ്മാര്‍ട്ട് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.45000 ക്ലാസ് റൂമുകളാണ് ഇത്തരത്തില്‍ ഹൈടെക് ആയി മാറ്റപ്പെട്ടത്.ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (KITE) ആണ് പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി






