
പനാജി : മകളുടെ പ്രണയം അംഗീകരിക്കാന്‍ സാധിച്ചില്ല അച്ഛൻ മകളെ ക്രിക്കറ്റ് സ്റ്റമ്പ് െകാണ്ട് അടിച്ച് കൊന്നു. പനാജിയിലെ സാന്‍ക്വെലിലാണ് സംഭവം. 20 കാരിയാണ് അച്ഛന്റെ മർദ്ദനമേറ്റ് മരിച്ചത്.
പ്രണയബന്ധത്തില്‍ അച്ഛന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ വാക്കുകേൾക്കാതെ മുന്നോട്ടുപോകാനുളള മകളുടെ തീരുമാനമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി തവണ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചത്. പിന്നാലെ അച്ഛൻ തന്നെ മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതി സുനില്‍കുമാര്‍ രാജനെ അറസ്റ്റ് ചെയ്തു.




