
കുട്ടികള്‍ എപ്പോഴും അബദ്ധങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ മിഖ്യ വീഡിയോകളും വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഇത്തവണ കുട്ടിയല്ല മറിച്ച് ഇരുപത്തിയൊന്നുകാരിയാണെന്നു മാത്രം. വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയ റോസീ കോൾ എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ആണത്.
ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. ശേഷം വർത്തമാനത്തിനിടയിൽ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിങ് മെഷീനുള്ളിൽ കയറിയിറങ്ങുക. സംഗതി എളുപ്പമല്ലേയെന്നു കരുതിയ റോസി പക്ഷേ ഡ്രൈയറിൽ കുടുങ്ങി ഇറങ്ങാൻ പണിപ്പെട്ടു. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
റോസി വാഷിങ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ തുടക്കത്തിൽ സുഹൃത്തുക്കൾ കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ കാലുകളും ഇടുപ്പിന്റെ ഭാഗവും അനക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായതോടെ ഭയന്നുപോയി. സുഹൃത്തുക്കൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്.
ഫയർഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എത്രവയസ്സുള്ള പെൺകുട്ടിയാണെന്നാണ് ആദ്യം ചോദിച്ചത്. ഇരുപത്തിയൊന്നുകാരിയാണെന്നു കേട്ടപ്പോൾ അവരും അന്ധാളിച്ചുപോയി. മൂന്നുപേർ ചേർന്ന് റോസിയെ വാഷിങ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോയും റോസി പങ്കുവച്ചിട്ടുണ്ട്.
— TheTabTikToks (@TikTab) October 2, 2020






