ലഖ്നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രുരമായി പീഡിപ്പിച്ച് കൊന്ന പ്രതികള്‍ക്കായി യോഗം വിളിച്ച് ബി.ജെ.പി നേതാവ്. മുന്‍ എം.എല്‍.എ കൂടിയായ രാജ്വീര് പഹല്‍വാന്‍ എന്ന ബി.ജെ.പി നേതാവാണ് യോഗം വിളിച്ചത്. പ്രതികള്‍ ഉള്‍പ്പെടുന്ന സവര്‍ണ സമുദായാംഗങ്ങളെ മുഴുവന്‍ തന്‍െ്റ വസതയിയില് നടത്തിയ യോഗത്തില്‍ പങ്കെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാധ്യമങ്ങളില്‍ പറയുന്നത് പോലെ അത്ര കുറ്റവാളികളൊന്നുമല്ലെന്ന് രാജ്വീര് പറഞ്ഞു.
കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പഹല്‍വാന്‍ സ്വാഗതം ചെയ്തു. സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നുണ പരിശോധനയ്ക്ക് വിസമ്മതിക്കുന്നത് എന്തിനാണെന്ന് മഹാപഞ്ചായത്തില്‍ പങ്കെടുത്ത സവര്‍ണ സമുദായാംഗങ്ങള്‍ ചോദിച്ചു. തങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നുണ പരിശോധന നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് പ്രതികളെ പിന്തുണച്ച് ബി.ജെ.പി നേതാവ് രംഗത്ത് വന്നിരിക്കുന്നത്.






