ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനാകാതെ മധ്യപ്രദേശ്‌ പോലീസ്‌; കൊച്ചിയില്‍നിന്ന്‌ കടന്നുകളഞ്ഞന്ന് സൂചന

Authored by സ്വന്തം ലേഖകന്‍ | Last updated: 18 Apr 2026, 11:56 PM | 1 min read

Print
Madhya Pradesh police unable to locate viral girl from Kumbh Mela
കൊച്ചി: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയും ഭര്‍ത്താവും ഒളിവില്‍ പോയെന്ന്‌ മധ്യപ്രദേശ്‌ പോലീസ്‌.പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഇവര്‍ കൊച്ചിയില്‍നിന്ന്‌ കടന്നുകളഞ്ഞതായാണ്‌ സൂചന. വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസ്‌ അന്വേഷിക്കാന്‍ മധ്യപ്രദേശ്‌ പോലീസ്‌ കൊച്ചിയിലെത്തിയതിന്‌ പിന്നാലെയാണ്‌ ഇരുവരേയും കാണാതായത്‌.


വ്യാഴാഴ്‌ച മുതല്‍ തൃക്കാക്കര പോലീസിന്റെ സഹായത്തോടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായിട്ടില്ല. മധ്യപ്രദേശിലേക്ക്‌ തന്നെ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ട്‌ കൊച്ചി പോലീസിന്‌ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ നല്‍കിയതിന്‌ തൊട്ടുപിന്നാലെ പെണ്‍കുട്ടിയും ഭര്‍ത്താവ്‌ ഫര്‍മാന്‍ ഖാനും താമസസ്‌ഥലം മാറിയതായാണ്‌ വിവരം. ഇവര്‍ കൊച്ചി വിട്ട്‌ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക്‌ മാറിയെന്നും പോലീസ്‌ സംശയിക്കുന്നു.


പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യമാണ്‌ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്‌. കേരളത്തിലെത്തിയ മധ്യപ്രദേശ്‌ പോലീസ്‌ സംഘം അന്വേഷണം ഊര്‍ജിതമാക്കാനാണ്‌ തീരുമാനിച്ചിട്ടുളളത്‌. പെണ്‍കുട്ടിക്ക്‌ 16 വയസ്‌ മാത്രമേയുള്ളൂവെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമാണ്‌ പരാതി. എന്നാല്‍, പെണ്‍കുട്ടി സമര്‍പ്പിച്ച ആധാര്‍ കാര്‍ഡ്‌ പ്രകാരം 18 വയസ്‌ തികഞ്ഞിട്ടുണ്ട്‌. ദേശീയ പട്ടികവര്‍ഗകമ്മിഷന്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ്‌ കണ്ടെത്തല്‍. കേസില്‍ പ്രതിയായ ഫര്‍മാന്‍ ഖാനെ സഹായിക്കുന്ന സുഹൃത്തിനായും പോലീസ്‌ വലവിരിച്ചിട്ടുണ്ട്‌.


അതേസമയം, പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്‌റ്റ്‌ പാടില്ലെന്ന്‌ കോടതി ഉത്തരവുണ്ടെന്ന്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ കാളിരാജ്‌ മഹേഷ്‌കുമാര്‍ പറഞ്ഞു. ഇക്കാര്യം മധ്യപ്രദേശ്‌ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാനായിട്ടാണ്‌ മധ്യപ്രദേശ്‌ പോലീസ്‌ കേരളത്തിലെത്തിയത്‌. ഒളിവിലായിരുന്നതിനാല്‍ ഇരുവരുടേയും മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല.


ഏപ്രില്‍ 20 വരെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്‌റ്റ്‌ പാടില്ലെന്ന്‌ കോടതി ഉത്തരവുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍മാന്‍ ഖാന്‍ തട്ടിക്കൊണ്ടുപോയി എന്നാണ്‌ കേസ്‌. മധ്യപ്രദേശിലെ മഹേശ്വര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള സി.ഐ, വനിതാ എസ്‌.ഐ, 2 സി.പി.ഒമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ കൊച്ചിയില്‍ തങ്ങുന്നത്‌. ഇവരുടെ വിവാഹത്തിന്‌ സഹായം ചെയ്‌തുകൊടുത്ത ഫര്‍മാന്റെ മലയാളിയായ സുഹൃത്തിനെ ചോദ്യം ചെയ്യാനായിരുന്നു ഇവരുടെ വരവ്‌. ഇയാള്‍ തൃക്കാക്കരയുണ്ടെന്നായിരുന്നു വിവരമെങ്കിലും കണ്ടെത്താനായില്ല.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

ചൂടില്‍ ഉരുകുമ്പോഴും  ഇന്നും നാളെയും മഴ പെയ്യുമെന്ന് സൂചന, പെയ്താലും അന്തരീക്ഷ താപനില കുറയില്ല

ചൂടില്‍ ഉരുകുമ്പോഴും ഇന്നും നാളെയും മഴ പെയ്യുമെന്ന് സൂചന, പെയ്താലും അന്തരീക്ഷ താപനില കുറയില്ല

കത്തുന്ന വേനല്‍; വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്‌, നിയന്ത്രിത ലോഡ്‌ ഷെഡിങ്‌ വരുന്നു?

കത്തുന്ന വേനല്‍; വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്‌, നിയന്ത്രിത ലോഡ്‌ ഷെഡിങ്‌ വരുന്നു?

വനിതകളോട് മാപ്പ് ചോദിക്കുന്നു; പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതകളോട് മാപ്പ് ചോദിക്കുന്നു; പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു: സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു: സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും

അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും

നോയിഡയിലെ തൊഴിലാളി സമരത്തിൻ്റെ മുഖ്യ സൂത്രധാരൻ എൻഐടി ബിരുദധാരി; തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

നോയിഡയിലെ തൊഴിലാളി സമരത്തിൻ്റെ മുഖ്യ സൂത്രധാരൻ എൻഐടി ബിരുദധാരി; തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ