ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യൂ. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ ആര്‍മി ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. പുല്‍വാമ ജില്ലയിലെ പാംപോറില്‍ കണ്ഡിജല് പാലം തുറന്നുകൊടുക്കുന്നതിനായി സി.ആര്.പി.എഫ് സംഘം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ജമ്മു കശ്മീര്‍ പോലീസിന്‍െ്റ ഒരു യൂണിറ്റും സി.ആര്.പി.എഫിനൊപ്പം ഉണ്ടായിരുന്നു. പാംപോറില്‍ ദേശീയ പാതയില്‍ വച്ചാണ് സി.ആര്.പി.എഫിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് ജവാന്മാര്ക്ക് വെടിയേറ്റു. ഇതില്‍ രണ്ട് പേര് മരിച്ചു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി സി.ആര്.പി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.






