പൊന്നാനി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദഒുള്ളക്കുട്ടിക്ക് നേരെ വെളിയങ്കോട് വച്ച് കയ്യേറ്റമുണ്ടായെന്ന ആരോപണം നിഷേധിച്ച് ഹോട്ടല്‍ മാനേജര്‍. ഹോട്ടലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് രണ്ട് പേര് ബോധപൂര്‍വം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആരോപണം.
പൊന്നാനി ഹോട്ടലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായിട്ടില്ലെന്ന് ഹോട്ടല്‍ മാനേജര്‍ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. അതേസമയം പുറത്തുവച്ച് കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മാനേജര്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അപ്പുറത്തെ മേശയില്‍ മൂന്ന് പേരുണ്ടായിരുന്നു. അവരുമായി ഒരു വര്ത്തമാനവുമുണ്ടായിട്ടില്ല. അവരും ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. വേറെ ഒന്നും കടയുടെ ഉള്ളില്‍ നിന്നോ പുറത്ത് നിന്നോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുമില്ല. കടയില്‍ വച്ച് ഒരു പ്രശ്നവും നടന്നിട്ടില്ല. പുറത്ത് നിന്ന് പ്രശ്നം നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും മാനേജര്‍ പറഞ്ഞു.
രണ്ട് പേര് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പൊന്നാനി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണ്. ഈ സംഭവത്തിന് ശേഷം രണ്ടത്താണിയില്‍ വച്ച് താന്‍ സഞ്ചരിച്ച കാറിന് നേരെ അപായപ്പെടുത്താനുള്ള ശ്രമം നടന്നതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കാറിന്െ്റ പിന്നില്‍ ലോറി കൊണ്ട് ഇടിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയാണ് അബ്ദുള്ളക്കുട്ടിയുടെ കാറില്‍ ലോറി ഇടിച്ചത്. പൊന്നാനിയില്‍ വച്ച് കെഎല്‍ 65 എം 6145 എന്ന നമ്പര്‍ ലോറി ഇടിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണെന്നാണ് ലോറി ഡ്രൈവറുടെ വെളിപ്പെടുത്തല്‍. പൊന്നാനിയില്‍ വച്ച് ഭക്ഷണം കഴിക്കാന്‍ കയറിപ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇതിന് പിന്നാലെയാണ് ലോറി കൊണ്ടിടിച്ചതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.






