പാരിസ്: ചരിത്രം തിരുത്തി ഫൈനലിലെത്തി, ചരിത്രം കുറിക്കുമോയെന്ന ടെന്നീസ് ലോകത്തിന്റെ കാത്തിരിപ്പിന് ഇഗ അവസാനമിട്ടു. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കന്‍ താരം സോഫി കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് പോളണ്ട് താരം ഇഗ സ്യാംതെക് കിരീടമുയര്‍ത്തി. ഇഗ സ്യാംതെക്കിന്റെ കന്നിക്കിരീടം.ഒരു പോളിഷ് വനിത നേടുന്ന ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം 'ഇഗയ്ക്ക്' സ്വന്തം.
ഫൈനലില്‍ കെനിനെ 6-4,6-1 എന്നീ സെറ്റുകള്‍ക്ക് തകര്‍ത്താണ് 19 കാരിയായ ഇഗയുടെ കിരീടനേട്ടം. ലോക റാങ്കിങ്ങില്‍ 54-ാം സ്ഥാനക്കാരിയാണ് ഇഗ. ലോക ആറാം നമ്പര്‍ താരമാണ് സോഫിയ കെനിന്. കെനിന് അഞ്ച് കിരീടമാണുള്ളത്.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. പാരിസില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ഇവന്റില്‍ മൂന്നാം റൗണ്ടിലായിരുന്നു ആ പോരാട്ടം. അന്നും സോഫിയയെ ഇഗ തകര്‍ത്തിരുന്നു.
ചരിത്രം കുറിക്കാനെത്തിയ മെസ്സിയുടെ നാട്ടുകാരിയെ തകര്‍ത്താണ് 81 വര്‍ഷത്തെ ചരിത്രം വഴിമാറ്റിയാണ് ഇഗ ഫൈനലിലെതത്തിയത്.1939 നു ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു പോളണ്ട് വനിതയുടെ രംഗപ്രവേശം. പോളണ്ടിനു മുന്നില്‍ കടന്നുപോയത് ഒന്നും രണ്ടും വര്‍ഷമല്ല 81 വര്‍ഷത്തെ ചരിത്രമായിരുന്നു.

അര്‍ജന്റീന താരം 23 കാരി നാദിയ പൊഡൊറോസ്കയെ 6-2, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇഗ ചരിത്രം കുറിച്ച് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനല്‍ പ്രവേശം നേടിയത്. 54-ാം റാങ്ക് താരമാണ് ഇഗ സ്യാംതെക്.
ഇതിനു മുമ്പ് 1939 ല്‍ റോളണ്ട് ഗാരോസില്‍ ജഡ്വിഗ ജെഡ്രെജോവ്സ്കെയെന്ന പോളണ്ട് താരമാണ് ഫ്രഞ്ച് ഓപ്പണില്‍ ഫൈനല്‍ പ്രവേശം നേടിയത്. റോളണ്ട് ഗാരോസില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എന്നാല്‍ ജഡ്വികയ്ക്ക് കിരീടം ഉയര്‍ത്താനായില്ല. ആദ്യ റണ്ണറപ്പായിരുന്നു. അതേസമയം ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന രണ്ടാമത്തെ പോളിഷ് വനിതയെന്ന നേട്ടവും ഇനി ഇഗയ്ക്ക് സ്വന്തം. 2012 ല്‍ വിംമ്പിള്ഡനില് അഗ്നിസ്ക റാഡ്വാന്‍സ്ക ആണ് ഇതിനു മുമ്പ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയ പോളണ്ട് വനിതാ താരം. റോളണ്ട് ഗാരോസില്‍ സ്വീഡില്ലാതെ ഫൈനലിലെത്തുന്ന ഏഴാമത്തെ മാത്രം താരമാണ് ഇഗ. 2017 ല്‍ ജെലീന ഒസ്തപെങ്കോ മാത്രമാണ് സ്വീഡ് ചെയ്യപ്പെടാതെ എത്തി ഫൈനലില്‍ കിരീടമുയര്‍ത്തിയത്.

Comments