
ദുബായ്:ഇന്നലെ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു തോറ്റെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ പറക്കും ക്യാച്ച് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു.
സണ്‍റൈസേഴ്സിന്റെ ജോണി ബെയര്സ്റ്റോയെയാണു സഞ്ജു പറക്കും ക്യാച്ചിലൂടെ പുറത്താക്കിയത്. അഞ്ചാമത്തെ ഓവറിലായിരുന്നു സംഭവം. യുവതാരം കാര്‍ത്തിക് ത്യാഗിയെ സിക്സറിന് പറത്തിയ ബെയര്സേ്റ്റാ അടുത്ത പന്തും അതേ രീതിയില്‍ സിക്സറടിക്കാന്‍ ശ്രമിച്ചു. പക്ഷേ സ്ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്നു സഞ്ജു ഓടിയെത്തിയ ശേഷം ഇടതു വശത്തേക്കു ഡൈവ് ചെയ്തു പന്ത് കൈക്കലാക്കി. ബെയര്‍സ്റ്റോ സഞ്ജുവിന്റെ ക്യാച്ച് വിശ്വസിക്കാനാകാതെയാണു മടങ്ങിയത്.






