
ഹസന് സയീദിന്റെ ടാക്സിയില്‍ കയറിയാല്‍ ഒരിക്കല്‍ പോലും മുഷിയാറില്ല. സംസാരിക്കാന്‍ വിഷയദാരിദ്ര്യവും നേരിടാറില്ല. തന്റെ ടാക്സിയിലെ യാത്രക്കാരെ വിനോദിപ്പിക്കുന്ന കാര്യത്തില്‍ മാസ്റ്ററാണ് സയീദ്. പക്ഷേ പാകിസ്താനില്‍ നിന്നുള്ള ഈ ടാക്സി ഡ്രൈവര്‍ ചില്ലറക്കാരനല്ല. സംസാരിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ ഭാഷയില്‍ തന്നെ അദ്ദേഹം നിങ.ങളോട് സംസാരിക്കും. കാരണം മലയാളവും ഹിന്ദിയും അടക്കം റഷ്യന്‍ വരെ 10 മാതൃഭാഷകളാണ് ഇയാള്‍ക്ക് വശമുള്ളത്.
33 കാരനായ പെഷവാര്‍ സ്വദേശിയും ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി നോക്കുകയും ചെയ്യുന്ന ഹുസൈന് സയീദ് മലയാളിയോട് മലയാളത്തിലും ഫിലിപ്പിനോകളോട് അവര്‍ സംസാരിക്കുന്നതിനേക്കാര് മനോഹരമായ ഫിലിപ്പിനോയിലും സംസാരിക്കും. അറബിക്, ടാഗലോഗ്, മലയാളം, ചൈനീസ്, റഷ്യന്‍, ഫാഴ്സി, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, പഷ്തോ ഭാഷകള്‍ അനായാസമായി ഈ 33 കാരന് സംസാരിക്കുന്നു. അതേസമയം ഈ ഭാഷാപഠനത്തിനായി ഒരു പൈസ പോലും ചെലവഴിച്ചിട്ടുമില്ല.
വൈദ്യ ശാസ്ത്രത്തിന് പഠിക്കുമ്പോള്‍ ജീവിതഭാരത്തെ തുടര്‍ന്ന യുഎഇ യില്‍ എത്തിയ ഇദ്ദേഹം ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെയും ഓണ്‍ലൈനില്‍ കിട്ടിയിരുന്ന വിവിധ ആപ്പുകളിലൂടെയും ആണ് ഭാഷകള്‍ പഠിച്ചെടുത്തത്. 14 വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന സയ്യദ് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ ബന്ധങ്ങളും അവസരങ്ങളും ആരോഗ്യകരമായി പരിഗണിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.
തന്റെ യാത്രകളില്‍ കണ്ടുമുട്ടുന്നവര്‍ അവിചാരിതമായി അവരുടെ മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ ഹുസൈന് പെട്ടെന്ന് ഗൂഗിള്‍ ട്രാന്സ്ലേറ്റിലും ഫ്രീ ലാംഗ്വേജ് ആപ്പിലും യൂ ട്യുബിലും തിരയും അങ്ങിനെ ഇതു വെച്ച് പഠിച്ചാണ് ഭാഷ പഠിച്ചെടുക്കുന്നത്.
ഡോക്ടറാകുക എന്നത് ബാല്യകാല സ്വപ്നമായിരുന്ന ഹുസൈന് വൈദ്യ പഠനത്തിന് ചേരുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് ഹൃദയ സംബന്ധമായ അസുഖം വന്നതോടെ ജോലി തേടി അന്യദേശത്ത് എത്തുകയായിരുന്നു. ഭാര്യയൂടെ ചികിത്സാര്‍ത്ഥമായിരുന്നു ഇയാള്‍ യുഎഇ യില്‍ എത്തിയത്. കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന മൂന്നാം മാസാം ഭാര്യയുടെ ചികിത്സാര്‍ത്ഥം നാടിനോട് വിട പറഞ്ഞു.
പെഷവാറില്‍ താമസിച്ചാല്‍ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സയ്യിദ് വീടു വിട്ടത്. സയീദിന് 19 ും ഭാര്യയ്ട്ട് 18 ും വയസ്സുള്ളപ്പോള്‍ ആയിരുന്നു വിവാഹം. തടുര്‍ന്ന് നാലു കുട്ടികള്‍. ഇതില്‍ മൂത്തമകള്‍ക്ക് നാലു ദിവസം പ്രായമുള്ളപ്പോഴാണ് സയ്യീദ് ആദ്യമായി ദുബായിലേക്ക് പോയത്. അന്ന് സയ്യീദിന് 20 വയസ്സായിരുന്നു പ്രായം.
സഹോദരനൊപ്പം സെക്യൂരിറ്റി ജോലി ചെയ്തിരുന്ന സയ്യദ് ഒമ്പത് വര്‍ഷം മുമ്പാണ് ടാക്സി ഡ്രൈവറായത്. വാച്ച്മാന് ജോലി ചെയ്തിരുന്നപ്പോള്‍ വിവിധ ഭാഷയിലുള്ള ആള്‍ക്കാരുമായി ഇടപെടാന്‍ അവസരം ലഭിച്ചിരുന്നു. വിവിധ ഭാഷാ പണ്ഡിതനായ ഇദ്ദേഹത്തിന് പഠിച്ചെടുക്കാന്‍ ഏറ്റവും പാടായി തോന്നിയത് റഷ്യനും ചൈനീസും ആയിരുന്നു. ചൈനീസ് പറയാന്‍ കഴിയുമെങ്കിലും വായിക്കാനും എഴുതാനും കഴിയില്ല.
റഷ്യന്‍ ഭാഷയില്‍ എഴുതാന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് ഇയാള്‍ പറയുന്നു. കേള്‍ക്കുന്ന വാക്കുകള്‍ മാതൃഭാഷയായ ഉറുദുവില്‍ എഴുതി ഓര്‍മ്മിച്ചു വെയ്ക്കുന്നതാണ് രീതി. നിങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആള്‍ക്കാരുടെ മുഖം ദീപ്തമാകുന്നത് കാണാമെന്നും പരസ്പരം നന്നായി അറിയാനും ബഹുമാനിക്കാനും ഇത് ഗുണകരമാകുന്നുണ്ടെന്നും അതാണ് വിവിധ ഭാഷകള്‍ പഠിക്കുന്നതിന് തന്നെ സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മരിക്കും മുമ്പ് സ്പാനിഷും ഫ്രഞ്ചും കൂടി പഠിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.






