
തിരുവനന്തപുരം: ചലച്ചിത്ര ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മന്ത്രി എ.കെ ബാലന് പ്രഖ്യാപിച്ചു. മികച്ച ചിത്രം റഹ്മാന് ബ്രദേഴ്സിന്റെ 'വാസന്തി' നേടി. സഹോദരങ്ങളായ ഷിനോസ് റഹ്മാന്, ഷനാസ് റഹ്മാന് എന്നിവരാണ് സംവിധാനം. നിര്‍മ്മാതാവ് ഷിജു വില്‍സണ്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്', 'വികൃതി' എന്നിവയില്‍ മികച്ച പ്രകടനം നടത്തിയ സുരാജ് വെഞ്ഞാറമൂട് നേടി. 'ബിരിയാണി'യിലെ അഭിനയത്തിന് മികച്ച നടി പുരസ്കാരം കനി കുസൃതി സ്വന്തമാക്കി. രാജ്യാന്തര സിനിമ മേളകളില്‍ വരെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകന് ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) ആണ് മികച്ച സംവിധായകന്
ജനപ്രിയ, കലാമൂല്യമുള്ള ചിത്രം- കുമ്പളങ്ങി നൈറ്റ്സ്
രണ്ടാമത്തെ ചിത്രം: കെജ്രി: സംവിധാനവും നിര്‍മ്മാണവും മനോജ് കാന
മികച്ച സ്വഭാവ നടന് കുമ്പളങ്ങി നൈറ്റ്സിലെ വില്ലന്‍ കഥാപാത്രത്തെ വിജയിപ്പിച്ച ഫഹദ് ഫാസില്‍ ആണ്.
സ്വഭാവ നടി: സ്വാസിക (വാസന്തി)
ബാലതാരം-വാസുദേവ് സജേഷ് മാരാര്‍
ബാലതാരം(പെണ്‍കുട്ടി) കാതറൈന് വിജയ്
മികച്ച കഥാകൃത്ത്- ഷാഹുല്‍
മികച്ച തിരക്കഥകൃത്ത്-റഹ്മാന് ബ്രദേഴ്സ്( വാസന്തി)
മികച്ച തിരക്കഥ-തൊട്ടപ്പന്
ഗാനരചയിതാവ്-സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
സംഗീത സംവിധായകന്-സുശീല്‍ ശ്യം(കുമ്പളങ്ങി നൈറ്റ്സ്)
പിന്നണി ഗായകന്-( നജീം അര്‍ഷാദ് (കെട്ട്യോളാണെന്റെ മാലാഖ)
ഗായിക: മധുശ്രീ നാരായണ്‍
ഗാനരചിന-സുജേഷ് രവി
ചിത്ര സംയോജകന്‍-കിരണ്‍ ദാസ്
കലാസംവിധായകന്‍-ജ്യോതിഷ്
ശബ്ദ മിശ്രണ്-കണ്ണന് ഗണപതി(ജല്ലിക്കെട്ട്)
ശബ്ദ രൂപകല്പന- വിഷ്ണു ഗോപി,
മേക്കപ്പമാന്-രഞ്ജിത് അമ്പാടി
വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- വിനീത് രാധാകൃഷ്ണന്(ലൂസിഫര്‍, മരയ്ക്കാര്‍)
സ്ത്രീകളുടെ വിഭാഗം- ശ്രുതി രാമചന്ദ്രന്
നൃത്ത സംവിധാനം-വൃന്ദ, പ്രസന്ന സുജിത്
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: നിര്‍മ്മാതാക്കള്‍- ഫഹദ്, നസ്രിയ, ശ്യാംപുഷ്കര്‍, (കുമ്പളങ്ങി നൈറ്റ്സ്)
നവാഗത സംവിധാകയകന്‍ -രജീഷ് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്)
കുട്ടികളൂടെ ചിത്രം: നാനി(ഷാജി മാത്യൂ)
പ്രത്യേക ജുറി-സിദ്ധര്‍ത്ഥ് പ്രിയദര്ശന് (വിഷ്വല്‍ എഫക്ട്-മരയ്ക്കാര്‍
ജൂറി പരാമര്‍ശം- സംഗീത സംവിധാനം-ഡോ. ദക്ഷിണാമൂര്‍ത്തി(മരണാനന്തര ബഹുമതി)
അഭിനയത്തിലെ ജൂറി പരാമര്‍ശം-നിവില്‍ പോളി-മുത്തോന്
നടി അന്നാബെന്‍-ഹെലന്
അഭിയനം-പ്രിയംവദ- തൊട്ടപ്പന്
മികച്ച ചലച്ചിത്ര ഗ്രന്ഥം-സിനിമ സന്ദര്‍ഭങ്ങള്‍ -പി.കെ രാജശേഖരന്.
ചലച്ചിത്ര ലേഖനം-മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം- ബിപിന്‍ ചന്ദ്രന്. ജല്ലിക്കെട്ടിന്റെ ചരിത്ര പാഠങ്ങള്‍ക്ക് ജൂറി പരാമര്‍ശം ലഭിച്ചു.
119 സിനിമകളാണ് മികവിന്റെ പുരസ്കാരത്തിന് മത്സരത്തിലുള്ളത്. അഞ്ചെണ്ണം കുട്ടികളുടേതാണ്. 50% ?ന്ട്രികള് നവാഗത സംവിധായകരുടെതാണ്. 71 സിനിമകളാണ് നവാഗതരുടേത്. ഛായാഗ്രഹകന് മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് സിനിമകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. വി.രാധാകൃഷ്ണന് ചെയര്‍മാനായ ജൂറിയാണ് രചന വിഭാഗം അവാര്‍ഡ് നിശ്ചയിച്ചത്.
അവാര്‍ഡ് പ്രഖ്യാപന വേള ലൈഫ് മിഷനില്‍ രാഷ്ട്രീയ മറുപടികള്‍ക്കും നിയമമന്ത്രി കൂടിയായ എ.കെ ബാലന് ഉപയോഗിച്ചു. എഫ്സിആര്‍എ നിയമത്തിന്റെ പരിധിയില്‍ വരാത്ത ലൈഫ് മിഷനിലെ സിബിഐ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഭൂപരിഷ്കരണ നിയമത്തിന്റെ തുടര്‍ച്ചയായി കൊണ്ടുവന്ന പാര്‍പ്പിട പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നത്. കേസന്വേഷണത്തിന് സ്റ്റേ ലഭിച്ചു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ അലഞ്ഞ മുന്‍ മന്ത്രി പി.കെ വേലായുധന്റെ ഭാര്യ ഗിരിജയ്ക്ക് വീട് നല്കി. കോര്പറേഷന് അനുവദിച്ച വീടാണ് അനുവദിച്ചത്. വീടിന്റെ താക്കോല്‍ ദാനം മന്ത്രി നിര്‍വഹിച്ചു.






