കണ്ടാല്‍ ഭീകരന്മാര് ആണെങ്കിലും വളരെ രസികരായ മൃഗാമാണ് കാണ്ടാമൃഗങ്ങള്‍. ആന കഴിഞ്ഞാല്‍ കരയിലെ ഏറ്റവും വലിയ ജീവിയാണ് ഇവ. ചില മനുഷ്യരുടെ തൊലക്കട്ടി ഇവരുടെ തൊലിക്കട്ടിയായി നമ്മള് താരതമ്യം ചെയ്യാറുണ്ട്. കാരണം അത്രയ്ക്ക് തൊലിക്കട്ടിയാണ് കാണ്ടാമൃഗങ്ങള്‍ക്ക്. കുട്ടി കാണ്ടാമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ നിരാധി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു കാണ്ടാമൃഗക്കുഞ്ഞിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാഴ്ചബംഗ്ലാവിലെ ജീവനക്കാർ ഒരു ബ്രഷ് ഉപയോഗിച്ച് ഈ കാണ്ടാമൃഗത്തിനെ വൃത്തിയാക്കുകയാണ്. ഒരു കുസൃതിയും കാട്ടാതെ വൃത്തിയാക്കുന്നതിനോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് വീഡിയോയുടെ ഹൈലൈറ്റ്. ശരീരത്തിലെ എല്ലാ ഭാഗങ്ങളൃം വൃത്തിയാക്കാന്‍ അവര്‍ക്ക് മുന്നില്‍ കാണിച്ചുകൊടുക്കയും ചെയ്യുന്നുണ്ട്. വൃത്തിയാക്കൽ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. എല്ലാം കഴിഞ്ഞ് നന്ദി സൂചകമായി വാലു മടക്കിയ കാണ്ടാമൃഗത്തിനേയും 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 'വാലുകൾ മുകളിലേക്കുയർത്തുന്ന കാണ്ടാമൃഗക്കുട്ടി. രണ്ട് ഇഞ്ചുവരെ കനമുള്ള തൊലിയാണ് കാണ്ടാമൃഗങ്ങളുടേതെന്ന് നിങ്ങൾക്കറിയാമോ? അതിനെ അപേക്ഷിച്ച് നമ്മുടെ കൺപോളകളുടെ കനം 0.5 മില്ലിമീറ്ററും കാൽപാദത്തിന്റെ കനം 4 മില്ലിമീറ്ററും വരെയേ ഉള്ളൂ. എങ്കിലും ചില മനുഷ്യർക്ക് വല്ലാത്ത തൊലിക്കട്ടിയാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

Comments