
ദുബായ് : കഴിഞ്ഞ ദിവസമാണ് കൊല്ക്കത്തിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ദിനേശ് കാര്‍ത്തിക് പറഞ്ഞത്. കാര്‍ത്തിക്കിന് പകരം മോര്‍ഗനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് നായക സ്ഥാനം ഒഴിഞ്ഞതെന്നാണ് കാര്‍ത്തിക് പറയുന്നത്.
എന്നാല്‍ ഇത് സത്യമല്ലെന്നും സീസണിനിടെ ക്യാപ്റ്റനെ മാറ്റിയ മാനേജ്മെന്റ് നിലപാടു ശരിയല്ലെന്നും വാദിച്ച് കൊൽക്കത്ത മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീര്‍ രംഗത്ത്. ഇപ്പോള്‍ ക്യാപ്റ്റനെ മാറ്റിയത് കൊണ്ട് ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കില്ല. മോര്ഗന് രാജ്യാന്തരതലത്തിൽ മികച്ച ക്യാപ്റ്റന്‍ ആണെങ്കിലും അദ്ദേഹത്തിന് ഈ ഒരു ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റിൽ പ്രകടനമാണു പ്രധാനം. മോർഗന് ഒരുപാട് കാര്യങ്ങളില്‍ മാറ്റം കൊണ്ടുവരാനാകുമെന്നൊന്നും തോന്നുന്നില്ല. സീസണ് പകുതിയായപ്പോള്‍ ക്യാപ്റ്റനെ മാറ്റിയ നടപടി ശരിയായില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഒരുപക്ഷേ ടൂര്‍ണമെന്റിന്റെ തുടക്കത്തിൽ തന്നെ മോർഗനെ ക്യാപ്റ്റനായിക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നു. മത്സരത്തിന്റെ ഇടയിലുള്ള ഈ നീക്കം കൊണ്ട് ഒന്നും മാറുവാന്‍ പോകുന്നില്ല. കുറച്ച് വര്‍ഷങ്ങളായി കാര്‍ത്തിക്കാണ് കൊല്ക്കത്തിയുടെ ക്യാപ്റ്റന്‍. സീസണിന്റെ മധ്യത്തിൽ അതു ചെയ്യരുതായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത ഇപ്പോൾ അത്ര മോശം സ്ഥാനത്തൊന്നുമല്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റനെ മാറ്റിയതിൽ അദ്ഭുതമുണ്ട്– ഒരു സ്പോർട്സ് മാധ്യമത്തോട് ഗംഭീർ പറഞ്ഞു.
തുടക്കത്തില്‍ തന്നെ മോര്‍ഗനെ ക്യപ്റ്റന്‍ ആക്കാതെ കാര്‍ത്തിക്കിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്തിനെന്നും ഗംഭീര്‍ ചോദിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ വേറെയും ചില കാരണങ്ങള്‍ കൂടി ഉണ്ടാകാം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ മാനേജ്മെന്റിന് തൃപ്തിയുണ്ടായിരിക്കില്ല. ഇതു വളരെയേറെ ദൗർഭാഗ്യകരമാണ് ഗംഭീർ വ്യക്തമാക്കി. എട്ട് മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടാന്‍ സാധിച്ചത്. ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന് സ്കോര്‍ 58 റൺസാണ്. എന്നാല്‍ ഇന്നലെ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം. എന്നാല്‍ മോര്ഗന് നയിച്ച ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ 8 വിക്കറ്റിന്റെ തോൽവിയാണ് കൊൽക്കത്തയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.






