
കൊല്ലം : കൊല്ലത്ത് ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവ് അറസ്റ്റില്‍. നിലമേലിൽ എന്ന സ്ഥലത്താണ് സംഭവം. എലിക്കുന്നാംമുകളിൽ ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇസ്മയിൽ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ഇസ്മയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.




