ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊന്ന സംഭവത്തില്‍ യു.പി സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹത്രാസ് സംഭവം വഷളാകാന്‍ കാരണം, പോലീസിന്‍െ്റ വീഴ്ചയാണെന്നും യോഗി സര്‍ക്കാരിന്‍െ്റ തെറ്റ് അല്ലെന്നും അമിത് ഷാ പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യോഗി നിയേഗിച്ചുവെന്നും ഇത് ശരിയായ നിലപാടാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഒരേസമയത്താണ് ഹത്രാസിലും രാജസ്ഥാനിലും ബലാത്സംഗം നടക്കുന്നത്. എന്നാല്‍ ഹത്രാസ് മാത്രമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് എന്തിനാണെന്നും അമിത് ഷാ ചോദിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രത്യേക അന്വേഷ സംഘത്തിന്‍െ്റ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കര്‍ശന നടപടി സീ്രകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ മാസം പതിനാലിനാണ് ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 30ന് പെണ്‍കുട്ടി മരിച്ചു.






