
ബെംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ടു ലഹരി വില്പന നടത്തിയ കേസിൽ, വിചാരണ കോടതിയില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്സല്‍.
കത്തിൽ മജിസ്ട്രേറ്റിനെതിരെയുള്ള ഭീഷണിയാണ് ഉള്ളത്. ഇതേ കത്തിന്റെ കോപ്പി ബെംഗളൂരു പോലീസ് മേധാവിയ്ക്കും ലഭിച്ചു.
കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരേയും ബെംഗളൂരു കലാപക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയയ്ക്കണമെന്നും ഇല്ലെങ്കിൽ കോടതി തകര്‍ക്കുമെന്നുമാണ് കത്തിലുള്ളത്.
പാഴ്സല്‍ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കോടതിയിലെ ഒരു ജീവനക്കാരന് പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്‍വീര്യമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.






