
ദുബായ് : ഐപിഎല്ലിൽ ഏറ്റവും മികച്ച് ടീമുകളില്‍ ഒന്നാണ് എം സ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. എന്നാല്‍ ഇക്കുറി പോയിന്‍്റ പട്ടികയില്‍ പോലും ഏറ്റുവും അവസാന സ്ഥാനത്താണ് ചെന്നൈ. 9 മത്സരങ്ങളില്‍ നിന്നും വെറും മൂന്ന് മത്സരങ്ങളാണ് ഇക്കുറി ചെന്നൈ ജയിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർതോൽവികളിൽ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. ഇന്നലെ രാജസ്ഥാനെതിരെ ഏഴ് വിക്കറ്റിന് തോല്‍വി ഏറ്റ് വാങ്ങിയതോടെ ശ്രീകാന്ത് ധോണിക്കെത്തിരെ രംഗത്ത് എത്തിയത്. ധോണി ടീമില്‍ നടത്തുന്ന സിലക്ഷനുകൾ വിഡ്ഢിത്തമാണെന്നാണു ശ്രീകാന്ത് പറയുന്നത്.
ധോണി പറയുന്ന കാര്യങ്ങൾ ഒരിക്കലും സ്വീകാര്യമല്ല. ധോണി ചെയ്യുന്നുവെന്നു പറയുന്ന പ്രവർത്തനങ്ങൾ അർഥമില്ലാത്തതാണ്. ടീം സിലക്ഷനിലെ പ്രവർത്തനങ്ങൾ തന്നെ തെറ്റാണ്– ശ്രീകാന്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. യുവതാരങ്ങളെ ടീമില്‍ എടുക്കാത്തത് അവരില്‍ സ്പാര്‍ക്ക് ഇല്ലാത്തതിനാലെന്ന് ധോണിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. പിയൂഷ് ചൗള, കേദാർ ജാദവും ടീമില്‍ ഉണ്ടായിട്ടും തുടര്‍ പരാജയങ്ങളാണ് ടീം ഏറ്റ് വാങ്ങേണ്ടി വന്നത്. എന്നിട്ടും വീണ്ടും ഇവരെ ടീമല് ഉള്‍പ്പെടുത്തുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു.
എൻ. ജഗദീശനെയാണു ശ്രീകാന്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കുന്നില്ലെന്ന കാര്യം ശ്രീകാന്ത് പറയുന്നത്. ആകെ ഒരു മത്സരത്തില്‍ കളിച്ച് ശ്രീകാന്ത് 33 റണ്‍സ് നേടിയിരുന്നു. പിന്നീട് ജഗദീശനെ ചെന്നൈ കളിപ്പിക്കുക പോലും ചെയ്തില്ല. എന്നാല്‍ ബാറ്റിങ്ങില്‍ വന്‍ പരാജയം എന്ന തെളിയിച്ചുകൊണ്ടിരിക്കുന്ന കേദാര്‍ ജാദവിന് ധോണി അവസരങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു. എട്ട് മത്സരങ്ങള്‍ കളിച്ച കേദാർ ജാദവ് 62 റൺസാണ് ആകെ നേടിയത്.
ടൂർണമെന്റിൽ ചെന്നൈയുടെ മുന്നോട്ടുപോക്ക് അവസാനിച്ചിരിക്കുന്നു. സമ്മർദമില്ലാതിരിക്കുമ്പോൾ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നാണു ധോണി പറയുന്നത്. എന്തുതരം ‘സ്പാർക്ക്’ ആണ് ധോണി ജഗദീശനില്‍ കാണാതിരുന്നത്. കേദാർ ജാദവിലും പീയുഷ് ചൗളയിലും എന്താണു കാണുന്നത്. കരൺ ശര്‍മ വിക്കറ്റ് എടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്. എന്നാൽ പിയൂഷ് ചൗള പന്തെറിയുക മാത്രമാണു ചെയ്യുന്നത്. ധോണി വലിയ താരം തന്നെയാണ്, അക്കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തോടു യോജിക്കാന്‍ എനിക്കു സാധിക്കില്ല ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി.






