ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഏകാന്ത തടവ്. തീഹാര്‍ ജയിലില്‍ സെല്ലിന് പുറത്തേക്ക ഇറങ്ങാന്‍ പോലും ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ഉമര്‍ കോടതിയില്‍ അറിയിച്ചു. സഹതടവുകാരോടക്കം ആരോടും സംസാരിക്കാന്‍ പോലും തീഹാര്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ല.
അഡീഷണല്‍ ജയില്‍ സൂപ്രണ്ടിന്െ്റ നിര്‍ദ്ദേശപ്രകാരമാണ് തന്നെ ഏകാന്ത തടവില്‍ ഇട്ടിരിക്കുന്നതെന്ന് ഉമര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉമര്‍ ഖാലിദിനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഏകാന്ത തടവില്‍ കഴിയുന്നതിനാല്‍ മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഉമര്‍ ഖാലിദ് കോടതിയെ അറിയിച്ചു.
ഉമര്‍ ഖാലിദ് കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്താന്‍ കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഖാലിദിന് മതിയായ സുരക്ഷ നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് അടക്കം നിരവധി പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വിദ്വേഷ പ്രാചരണം നടത്തിയ കപില്‍ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.






