
ചെന്നൈ: കമൽ ഹസ്സന്റെ
പാർട്ടി ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ പുറത്തിറക്കും. സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
30 സ്ഥാനാർഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ കമൽ ഹാസൻ നേരിട്ടു അഭിമുഖം നടത്തും. 15 പേർ പാർട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളിൽ സമൂഹത്തിനു സേവനം ചെയ്തവരേയുമായിരിക്കും പരിഗണിക്കുക.
പ്രചാരണം വേണ്ടവിധത്തിൽ നടത്താൻ ആവശ്യമായ സമയം ഒരുക്കുന്നതിനാണ് മുൻകൂട്ടി സ്ഥാനാർഥി പട്ടിക തയാറാക്കുന്നത്.
അതെ സമയം രജനീകാന്ത് പാർട്ടി പ്രഖ്യാപിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യത്തിനു തയാറാണെന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നും പാർട്ടി നേതാവ് സി.കെ.കുമരവേൽ പറഞ്ഞു.






