
ഊഞ്ഞാല് കണ്ടാല്‍ ഒന്ന് ആടി നോക്കാത്തവരായി ആരും തന്നെ കാണില്ല. എല്ലാവര്ക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണ് ഊഞ്ഞാലാട്ടം. ഏറ്റവും കുട്ടികള്‍ക്കാണ് ഊഞ്ഞാല് ആടുന്നതിനോട് പ്രിയം. എന്നാല്‍ ഇവിടെ വ്യത്യസ്തമാണ്. ഇവിടെ ഒരു നായക്കുട്ടിയാണ് ഊഞ്ഞാലില്‍ രസിച്ചിരുന്ന് ആടുന്നത്. ഈ ഊഞ്ഞലാട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടം ഒരുപോലെ മേടിച്ചെടുത്തിരിക്കുകയാണ്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായയെയാണ് വിഡിയോയില്‍ കാണുന്നത്.
പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലുകളില്‍ ഒന്നിലാണ് നായ്ക്കുട്ടി ഇരുന്ന് ആടുന്നത്. ഇതിനോടകം ഇരുപതിനായിരത്തിലധികം പേര് വിഡിയോ കണ്ടുകഴിഞ്ഞു. നല്ല നിമിഷങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് നായ്ക്കള്‍ക്ക് അറിയാം, സോ ക്യൂട്ട് എന്നെല്ലാം കുറിച്ച് വിഡിയോ ഷെയര്‍ ചെയ്യുന്നവരും ഏറെയാണ്.
Doggy just loving this swing so much 🐾 pic.twitter.com/Lr8Nptu1fT
— Akki (@akkitwts) October 22, 2020






