
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് ഉയര്‍ത്തിയ ക്രിക്കറ്റ് ടീം നായകന് നായകന് കപില്‍ ദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയ കപില്‍ ദേവിനെ രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ചയാണ് ഡിചാര്‍ജ് ചെയ്തത്.
ചെസ്റ്റ് പെയ്നിനെ തുടര്‍ന്ന് 61 കാരനായ കപില്‍ ദേവിനെ വ്യാഴാഴ്ചയാണ് ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് ഹര്‍ട്ട് ഇന്‍സ്റ്റിറ്റിയുട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കപില്‍ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, സാധാരണ ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.






