
അബുദാബി: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന്റെ എട്ടു വിക്കറ്റ് വിജയത്തിന് ഏറ്റവും വലിയ കടപ്പാട് ബെന്‍ സ്റ്റോക്സിനാണ്..196 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെയുള്ള കൂള്‍ ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിന്റേത്. റോയല്‍സിനായി സ്റ്റോക്സിന്റെ മാസ് സെഞ്ചുറിയും(107 റണ്‍സ്), സഞ്ജു സാംസണിന്റെ മാസ് അര്‍ധ സെഞ്ചുറിയും(54 റണ്‍സ്) ടീമിനെ വിജയതീരത്ത് എത്തിച്ചു.
ഇരുവരും ചേര്‍ന്ന് 152 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഈ വിജയത്തോടെ രാജസ്ഥാന് റോയല്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. പുറത്താകാതെ നേടിയ 107 റണ്‍സില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്റ്റോക്സിനെ തേടിയെത്തി.
സെഞ്ചുറി നേടിയതിനു തൊട്ടു പിന്നാലെ സ്റ്റോക്സിന്റെ ആഘോഷമാണ് ആരാധകരുടെ കണ്ണുടക്കിയത്. രാജ്യാന്തര റഗ്ബി താരവും പരിശീലകനുമായിരഒുനന പിതാവ് ജെറാര്‍ദ് സ്റ്റോക്സിനുള്ള മകന്റെ ആദരമായിരുന്നു ആ വിരല്‍ മടക്കിയുള്ള ആഘോഷത്തിനു പിന്നില്‍. ന്യൂസിലന്‍ഡുകാരനായ ജെറാര്ദ്ദ് കുടുംബത്തോശടാപ്പം ഇംഗ്ലണ്ടിലേക്ക് ചേക്കേറിയതാണ്. ന്യൂസിലന്‍ഡിന്റെ മുന്‍ റഗ്ബി താരമായിരുന്നു അദേഹം. കളിക്കുന്ന സമയത്ത് തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്നാണ് ഇടംകയ്യിലെ നടുവിരല്‍ മുറിച്ചുമാറ്റിയത്. തന്റെ കരിയറിലെ ഓരോ നേട്ടവും സ്റ്റോക്സ് നടുവിരല്‍ മടക്കിയാണ് ആഘോഷിക്കുന്നത്.






