
ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകനും ബ്രിട്ടനിലെ ക്വീൻസ് കൗൺസലുമാണ് അദ്ദേഹം.
കലാകാരിയായ കരോലിൻ ബ്രോസ്സാർഡ് ആണ് സാൽവെയുടെ വധു. ഒരു കലാപരിപാടിക്കിടയിൽവച്ചാണ് ബ്രോസ്സാർഡിനെ പരിചയപ്പെടുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
38 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ
65കാരനായ സാൽവെ ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷി സാൽവെയുമായി പിരിഞ്ഞത്. കരോളിന് ഒരു മകളുണ്ട്, സാൽവേയ്ക്ക് രണ്ടു മക്കളും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം നടക്കുമെന്ന് സാൽവെ പറഞ്ഞു.







Comments