
മുംബൈ : ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഹര്ഭജന് സിങ്. എല്ലാ മത്സരത്തിലും മികവ് പുലര്‍ത്തിയ മുംബൈ താരം സൂര്യ കുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയാണ് ഹര്ഭജന് സിങ് രംഗത്ത് എത്തിയത്.
ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇനിയും സൂര്യകുമാര്‍ യാദവ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. എല്ലാ ഐപിഎല്ലിലും രഞ്ജിയിലും സൂര്യകുമാര്‍ മികവ് കാണിക്കുന്നു. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത നിയമമാണെന്ന് തോന്നുന്നു. സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ നോക്കാന്‍ ബിസിസിഐയോടും എല്ലാ സെലക്ടര്‍മാരോടും താന്‍ ആവശ്യപ്പെടുകയാണെന്നും ഹര്ഭജന് പറഞ്ഞു.
സീസണില്‍ 11 കളിയില്‍ നിന്ന് 283 റണ്‍സ് ആണ് സൂര്യകുമാര്‍ മുംബൈക്ക് വേണ്ടി ഇതുവരെ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 31.44. സ്ട്രൈക്ക്റേറ്റ് 148.94. രണ്ട് അര്‍ധ ശതകം ഈ സീസണില്‍ നേടിയ സൂര്യകുമാറിന്റെ ഉയര്‍ന്ന സ്കോര്‍ 79 റണ്‍സ് ആണ്.
രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെ അഭാവം കൊണ്ട് ടീം പ്രഖ്യാപനം വിവാദമാവുന്നതിന് ഇടയിലാണ് സൂര്യകുമാറിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ഹര്ഭജന് എത്തുന്നത്. വൈറ്റ്ബോള്‍ ഫിനിഷറായി സെലക്ടര്‍മാര്‍ കളിക്കാരനെ പരിഗണിക്കുകയാണെന്നും, സൂര്യകുമാര്‍ യാദവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Don’t know what else @surya_14kumar needs to do get picked in the team india.. he has been performing every ipl and Ranji season..different people different rules I guess @BCCI I request all the selectors to see his records
— Harbhajan Turbanator (@harbhajan_singh) October 27, 2020


