
കൗതുകകരമായ പല വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2016-ലെ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ പങ്കുവെച്ച വിഡിയോയാണിത്. ഗിന്നസ് റെക്കോര്‍ഡ് നേടാനായി തേനിച്ചകളാല് പൊതിഞ്ഞു നില്ക്കുന്ന മനുഷ്യന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
637,000 തേനീച്ചകള്‍ പൊതിഞ്ഞു നില്ക്കുന്ന ചൈനക്കാരനായ റുവാന്‍ ലിയാംഗ്മിംഗ് എന്നയാളുടെ വിഡിയോയാണ് വൈറലായത്. ഏറ്റവും കൂടുതല്‍ തേനീച്ചകളാല്‍ ശരീരം മൊത്തത്തില്‍ ആവരണം തീര്‍ത്തതിന് 2016ലാണ് റുവാന്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയത്. തേനീച്ചയയുമായി ഇത്തരത്തില്‍ ഇടപെടുമ്പോള്‍ ശാന്തത കൈവിടരുതെന്നും തേനീച്ചകള്‍ക്ക് നമ്മള് ഭീഷണിയാണെന്ന് കണ്ടാല്‍ മാത്രമേ അവ ഉപദ്രവിക്കുകയുള്ളൂ എന്നും റെക്കോര്‍ഡ് ഭേദിക്കുന്നതിനിടെ റുവാന്‍ പറഞ്ഞിരുന്നു. റുവാന്റെ ഈ സാഹസിക വിഡിയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈറലാകുകയാണ്.






