ഭുവനേശ്വര്‍: സർക്കാരിന്റെ സ്വന്തം മാട്രിമോണിയൽ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവർക്ക് സമ്മാനം രണ്ടര ലക്ഷം രൂപ. വെറും വാഗ്ദാനമല്ല ഇത്, ജാതി വിവേചനത്തെ മറികടക്കാനുള്ള
സർക്കാരിന്റെ പദ്ധതിയാണിത്. ഇങ്ങനെ വിവാഹിതരാകുന്നവരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക.
സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. സുമംഗല് എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റ് തുറന്നത്.
നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്. എന്നാൽ ജാതിരഹിത വിവാഹങ്ങള്‍ ഇനിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ വെബ്സൈറ്റ് തുറന്നിരിക്കുന്നത്.
സഹായം ലഭിക്കാന്‍ വധൂവരന്മാരിൽ ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം എന്നാണ് നിബന്ധന. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുമാകണം.





