ആദ്യകാല ജെയിംസ് ബോണ്ട് താരം ഷോണ്‍ കോണറി (90) അന്തരിച്ചു. ആദ്യ ജെയിംസ് ബോണ്ട് ചിത്രം മുതല്‍ ഏഴ് ബോണ്ട് സിനിമകളില്‍ അദ്ദേഹം നായകനായിട്ടുണ്ട്. മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയി്ടുണ്ട്.
1962ല്‍ പുറത്തിറങ്ങിയ ഡോ. നോ എന്ന സിനിമയിലാണ് ഷോണ്‍ ആദ്യമായി ജെയിംസ് ബോണ്ട് ആയി വേഷമിട്ടത്. തുടര്‍ന്ന് 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ വരെ ഏഴ് സിനിമകളില്‍ അദ്ദേഹം ബോണ്ടിന് ജീവന് പകര്‍ന്നു.
ദ് അണ്‍ടച്ചബിള്‍സ് എന്ന സിനിമയിലെ പ്രകടനത്തിന് 1988ല്‍ അദ്ദേഹത്തിന് ഓസ്കര് പുരസ്കാരം ലഭിച്ചു. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍, രണ്ട് ബാഫ്ത പുരസ്കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മര്‍ഡര്‍ ഓണ്‍ ദ ഓറിയന്്റ് എക്സ്പ്രസ്, ദ് റോക്ക്, ഫൈന്‍ഡിംഗ് ഫോറസ്റ്റര്‍, ഡ്രാഗണ്‍ ഹാര്‍ട്ട് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍െ്റ പ്രധാന ചിത്രങ്ങള്‍. 2003ല്‍ പുറത്തിറങ്ങിയ ലീഗ് ഓഫഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്‍്റില്‍മാന്‍ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.






