
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്നതും ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
എന്നാൽ ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എഞ്ചിനുകളിലെ സെര്‍ച്ചിംഗ് ട്രെന്റുകള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയുന്നത്
വെബ് സേര്‍ച്ചുകളില്‍ ഭൂരിഭാഗവും ട്രംപിനെക്കുറിച്ചാണ് എന്നാണ്.
'ട്രംപ് വിന്' (‘Trump Win’) എന്നു വെബില്‍ തിരയുന്നവരുടെ എണ്ണമാണ്, ബൈഡന് വിന് (‘Biden win’)എന്നതിനെക്കാള്‍ കൂടുതല്‍. 2016ലെ ട്രംപിന്റെ വിജയം തന്നെ ഇത്തരത്തിലൊരു സാധ്യതയാണ് കാണിച്ചു തരുന്നത് എന്ന് ഗവേഷകർ വിലയിരുത്തുന്നു. ഗൂഗിളില്‍ ട്രംപിന്റെ വിജയത്തെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയത് എന്തെങ്കിലും ട്രന്റാണോ എന്ന് അറിയാന്‍ ഫലം വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.
ആഗോള സാമ്പത്തിക വിപണികളൊന്നും ബൈഡന്റെ വിജയം ഉറപ്പിച്ചിട്ടില്ല. അതേസമയം നിലവിലെ പോളുകള്‍ പ്രകാരം ബൈഡന് സുവ്യക്തമായ ലീഡാണുള്ളത്.
എന്നാൽ, ജെപിമോര്‍ഗന്‍ ചെയ്സ് ആന്‍ഡ് കമ്പനി കഴിഞ്ഞയാഴ്ച നടത്തിയ പ്രവചന പ്രകാരം ട്രംപിന്റെ വിജയം അമേരിക്കന്‍ ഓഹരികള്‍ക്കും ഡോളറിനും ഗുണം ചെയ്യുമെന്നു പറയുന്നു.






