
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ ആകാംഷയോടെ അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്ന് അറിയാന്‍ കാത്തിരിക്കുമ്പോള്‍ ബൈഡന് സാധ്യത കല്‍പ്പിച്ച് തെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തുന്ന ഫൈവ് തേര്‍ട്ടി എയ്റ്റ്. ജനകീയ വോട്ടെടുപ്പിന് ശേഷം വരുന്ന ഇലക്ടറല്‍ വോട്ടുകളെക്കുറിച്ച് സൂഷ്മ പഠനങ്ങളും നിഗമനങ്ങളും നടത്തുന്ന ഗവേഷകര്‍ ഉള്‍പ്പെടുന്ന ഫൈവ് തേര്‍ട്ടി എയ്റ്റ് ബൈഡന് ട്രംപിനേക്കാള്‍ കുടുതല്‍ സാധ്യത കല്പ്പിക്കുന്നു. ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടുമെന്നും ബെയ്ഡന് വിജയിക്കുമെന്നുമാണ് ഇവരുടെ പഠനങ്ങളും വിശകലനങ്ങളും പറയുന്നത്.
നിലവിലെ പ്രസിഡന്റ് ട്രംപിന് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്തിലൊന്ന് സാധ്യത കല്‍പ്പിക്കുന്ന ഇവര്‍ ബൈഡന് നല്കുന്ന സാധ്യത 100 ല്‍ 89 ആണ്. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് നാലില്‍ മൂന്ന് സാധ്യതയും കല്പ്പിക്കുന്നു. ജനകീയ വോട്ടെടുപ്പില്‍ ട്രംപിന് 100 ല്‍ മൂന്ന് സാധ്യത കല്‍പ്പിക്കുന്ന ഇവര്‍ ബൈഡന് 100 ല്‍ 97 ആണ് കല്‍പ്പിക്കുന്ന സാധ്യത് ജനകീയ വോട്ടില്‍ ട്രംപ് പകുതി വോട്ട് നേടാനുള്ള സാധ്യതപോലും ഇവര്‍ 100 ല്‍ 1 ആണ് കല്‍പ്പിക്കുന്നത്. അതേസമയം ബൈഡന് കൂടുയതല് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത 100 ല്‍ 29 ആണ് കല്‍പ്പിക്കുന്നത്. ജനകീയ വോട്ടില്‍ ജയിച്ചാലും ഇലക്ടറല്‍ വോട്ടില പരാജയപ്പെടാനുള്ള ബൈഡന്റെ സാധ്യത 100 ല്‍ എട്ടാണ് കല്‍പ്പിക്കുന്നത്. ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ എണ്ണമായ ഫൈവ് തേര്‍ട്ടി എയ്റ്റ് എന്നത് ഉദ്ദേശിച്ചാണ് വെബ്സൈറ്റിന്റെ പേരും.
നവംബര്‍ 2 വരെ അമേരിക്കയില്‍ പുറത്തു വന്ന മറ്റു പല സര്‍വേകളും ബൈഡന് ജയിക്കാനുള്ള സാധ്യത 50 ശതമാനത്തിന് മുകളിലാണ് കല്പ്പിച്ചിരിക്കുന്നത്. ട്രംപിനാകട്ടെ 46 ന് മുകളില്‍ ഒരു സര്‍വേകളും സാധ്യത കല്പ്പിക്കുന്നുമില്ല. യുഗവ്, റിസര്ച്ച്കോ, ഇപ്സോസ്, സ്വേയബിള്, ജോണ്‍ സൊഗ്ബി സ്ട്രാറ്റജീസ് എന്നിവയെല്ലാം ബൈഡന് കൂടുതല്‍ സാധ്യത നല്കുന്നു. എന്നാല്‍ നാലു വര്‍ഷം മുമ്പും സമാന രീതിയില്‍ സര്‍വേകള്‍ ട്രംപ് തോല്‍ക്കുമെന്ന് പ്രവചനം നടത്തിയിരുന്നു എങ്കിലും ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഹിലരി തോറ്റു.
ഒപ്പം അഭിപ്രായ സര്‍വേക്കാരും തോറ്റുപോയി. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 കിട്ടിയാല്‍ തന്നെ വിജയം ഉറപ്പാണെന്നിരിക്കെ ട്രംപിന് 306 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഹിലരിക്ക് നേടാനായത് 232 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ്. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിംഗ്ടണ്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്ന് വോട്ടുകളും അടക്കമാണ് 538 ഇലക്ടറല്‍ വോട്ടുകള്‍ വരുന്നത്.






