
സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരിടമെന്ന സ്വപ്നം സാധ്യമായ സന്തോഷത്തിലാണ് യെമന്‍ സ്വദേശിയായ ഉം ഫെറാസ്. സ്ത്രീകള്‍ക്ക് മാത്രമായി ചിലവഴിക്കാന്‍ ഒരിടം യെമനില്‍ കുറവാണ്. ഇതോടെയാണ് തന്റെ എക്കാലത്തേയും സ്വ്പനം സാധ്യമാക്കാന്‍ ഫെറാസ് ഇറങ്ങിത്തിരിച്ചത്. യെമനില്‍ തന്റെ പേരില്‍ തന്നെ ഫെറാസ് കഫേ എന്ന സംരംഭമാണ് ഇവര്‍ ആരംഭിച്ചത്.
ഏപ്രിലിലാണ് ഫെറാസ് യെമനിലെ മരിബില്‍ കഫേ ആരംഭിച്ചത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇരിക്കാന്‍ ഒരിടം എന്നതിനൊപ്പം സംരംഭകത്വത്തില്‍ സ്ത്രീകള്‍ക്കും വിജയം വരിക്കാന്‍ കഴിയും എന്നു തെളിയിക്കുകയായിരുന്നു താനെന്ന് ഫെറാസ് പറയുന്നു. ഇവിടുത്തെ ജോലിക്കാരും സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകള്‍ വീടിനു പുറത്തു പോയി ജോലി ചെയ്യുന്നതിനോട് മുഖം ചുളിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ സംരംഭമെന്ന് ഫെറാസ് പറയുന്നു.
ഭാവിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വലിയൊരു വിനോദ സ്ഥലം എന്ന തലത്തിലേക്ക് ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഫെറാസ് പറയുന്നു. കോഫിയും പാനീയങ്ങളുമൊക്കെ പലയിടത്തു നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട് ഫെറാസ്. വിലക്കയറ്റത്തിന്റെ സമയത്തും പണത്തിന്റെ മൂല്യത്തില്‍ വ്യതിയാനം സംഭവിക്കുമ്പോഴുമൊക്കെ ഗുണമേന്മ നിലനിറുത്തുക എന്നത് വെല്ലുവിളിയായി ഏറ്റെടുക്കാറുണ്ടെന്നുമാണ് ഫെറാസ് പറയുന്നത്.






