
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സിമ്പുവിന്റെ പുതിയ ചിത്രമായ ഈശ്വരന് വിവാദത്തില്‍. സൂപ്പര്‍ താരം പാമ്പിനെ പിടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദത്തിലാകുന്നത്. സിനിമാ ചിത്രീകരണത്തിനായി ശരിക്കുമുള്ള പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പാമ്പിനെയാണെന്ന് തെളിഞ്ഞാല്‍ വന്യജീവിസംരക്ഷണ നിയമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
മരത്തില്‍ നിന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയില്‍ താരത്തിനൊപ്പം രണ്ട് പേരെ കൂടി കാണാം. ഈശ്വരന് സിനിമയുടെ ലുക്കില്‍ ലുങ്കി ഉടുത്താണ് താരത്തെ വിഡിയോയില്‍ കാണുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ താരത്തിനെതിരെ വനം വകുപ്പിന് പരാതി നല്‍കുകയായിരുന്നു. കൂടാതെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും പരാതി നല്കി.
Viral: #Simbu spotted catching a snake on #Eeswaran sets! pic.twitter.com/QHY11Zwa6B
— Cinema OTT UPDATES (@TCinewoods) November 4, 2020
വിഡിയോയില്‍ കാണുന്ന പാമ്പ് യഥാര്‍ത്ഥമാണെന്നാണ് തോന്നുന്നത്. അതിന് മരുന്ന് നല്കി മയക്കിയ നിലയിലാണ്. ഇത് ക്രൂരതയാണെന്നാണ് പരാതിക്കാരന് പറയുന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. പാമ്പിനെ കഴുത്തിലിട്ട് നില്ക്കുന്ന ചിമ്പുവിനെയാണ് പോസ്റ്ററില്‍ കാണുന്നത്.






