
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പളുളള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എക്സിലൂടെ പങ്കുവച്ച് നടന് കമല്ഹാസന്.വിജയ് യുടെ വിനയപൂര്‍വ്വമായ പെരുമാറ്റത്തെയും അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്നേഹത്തെയും അഭിനന്ദിച്ച കമല്ഹാസന് പുതിയ സര്‍ക്കാരിന് ആശംസകളും നേര്‍ന്നു.
''ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയ്യെ ഇന്ന് ഞാന്‍ നേരില്‍ കണ്ട് എന്റെ ആശംസകള്‍ അറിയിച്ചു. തമിഴ്നാടിന്റെ ഉന്നമനത്തിനായുള്ള നിരവധി സ്വപ്നങ്ങള്‍ അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം കാണിച്ച വിനയവും സ്നേഹവും എന്നില്‍ ഏറെ അഭിമാനം നിറയ്ക്കുന്നു'', എന്നാണ് കമല്‍ഹാസന്റെ വാക്കുകള്‍. തമിഴ് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചില പ്രധാന ആവശ്യങ്ങള്‍ കൂടി ഈ കൂടിക്കാഴ്ചയില്‍ താന്‍ മുന്നോട്ടുവെച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ''വിവിധ പ്രതിസന്ധികള്‍ നേരിടുന്ന തമിഴ് സിനിമാ മേഖലയ്ക്ക് പിന്തുണയും പരിഗണനയും നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 6 പ്രധാന ആവശ്യങ്ങള്‍ ഞാന്‍ തമിഴ്നാട് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. നന്മകള് തഴച്ചുവളരട്ടെ'', കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
மாண்புமிகு தமிழ்நாடு முதலமைச்சர், தம்பி விஜய் @TVKVijayHQ அவர்களை இன்று நேரில் சந்தித்து வாழ்த்துகளைத் தெரிவித்தேன்.
தமிழ்நாட்டை மேம்படுத்தும் பல கனவுகளை உற்சாகத்துடன் பகிர்ந்துகொண்டார். சந்திப்பின்போது அவர் காட்டிய பண்பும் அன்பும் நெகிழ்ச்சியளித்தது.
பல்வேறு இடையூறுகளைச்… pic.twitter.com/timwTZeEdY— Kamal Haasan (@ikamalhaasan) May 16, 2026
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് നേതൃത്വം നല്കുന്ന പാര്‍ട്ടി തമിഴക വെട്രി കഴകം ( ടിവികെ) 108 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. പിന്നീട് 234 അംഗ തമിഴ്നാട് നിയമസഭയില്‍ 120 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്.






